മഞ്ചാടിക്കുരു 2013
അഞ്ജലി മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം അങ്ങനെ ഒരുപാട് പേർ ഒന്നും കാണാൻ ഇടയില്ല പേര് കെട്ടിട്ടുണ്ടങ്കിലും ചിത്രം വളരെ കുറച്ചു ആളുകൾ മാത്രമേ കണ്ടിട്ടുള്ളൂ.
പക്ഷെ കണ്ടവർ ഈ ചിത്രത്തിന്റെ ഒരു വലിയ ആരാധകൻ ആയി മാറും എന്നു 100 ശതമാനം ഉറപ്പാണ്.പൊതുവേ റീവ്യൂ പോസ്റ്റുകൾ ഇടാത്ത ഞാൻ ഇതിടാൻ കാരണവും ഈ സിനിമയോടുള്ള എന്റെ അടുപ്പം തന്നെയാണ്.
രക്ഷാധികാരി ബൈജു കണ്ടു നോസ്ടാൽജിയയുടെ ഒരു കൂമ്പാരം തന്നെ കിട്ടിയവർക്ക് ഈ ചിത്രത്തിന് അതിൽ കൂടുതൽ താരൻ സാധിക്കും.
ഒരു ഗ്രാമത്തിന്റെയും ഒരു വലിയ കുടുംബത്തിന്റെയും,സാഹോദര്യത്തിന്റെയും, വേദനയുടെയും,സങ്കടത്തിന്റെയും,സന്തോഷത്തിന്റെയും കഥ വ്യക്തമായ് തന്നെ അഞ്ജലി മേനോൻ ഈ സിനിമയിൽ കൂടി നമ്മുക്ക് കാണിച്ചു തരുന്നു. വളരെ മികച്ച സംവിധാനാം. എന്നാൽ കണ്ടവർക്ക് ഇതിൽ ഏറ്റവും കൂടുതൽ സിദ്ധിച്ചത് ഇതിന്റെ പശ്ചാത്തല സംഗീതം ആകാനാണ് സാധ്യത.
ഓണ നാളിൽ കാണാൻ ഇതിലും മികച്ച സിനിമ നിർദ്ദേശിക്കാൻ സാധിക്കില്ല എന്നു എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.. ആ ഉറപ്പിൽ നിങ്ങൾക്ക് ഇത് കണ്ടാസ്വദിക്കാം.