Don't Miss

ഏറ്റെർണൽ സണ്ഷൈൻ ഓഫ് ദി സ്പോട്ലെസ് മൈൻഡ് ഹോളിവുഡ് റീവ്യൂ

ഏറ്റെർണൽ സണ്ഷൈൻ ഓഫ് ദി സ്പോട്ലെസ് മൈൻഡ്

സ്വതവേ അന്തർമുഖനും സൗമ്യ സ്വഭാവത്തിനുടമയുമായ ജോയേലും ദേഷ്യക്കാരിയും റിബൽ സ്വഭാവവും ഉള്ള ക്ലമെന്റിനും ആണ് മൈക്കൽ ഗ്രോണ്ടി സംവിധാനം ചെയ്ത് 2004ഇൽ പുറത്തിറങ്ങിയ ഈ റൊമാന്റിക് സയൻസ് ഫിക്ഷൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ക്ലെമെന്റിനും ആയുള്ള തന്റെ ബന്ധം പരാജയപ്പെട്ടതിലുള്ള വിഷമത്തിലും , അതിലൂടെ തനിക്ക് ഉണ്ടായ ദുരനുഭവങ്ങളുടെ ഓര്മയിലും ക്ലെമെന്റിനുമായി ബന്ധപ്പെട്ട എല്ലാ ഓർമകളും തന്റെ മനസ്സിൽ നിന്ന് തുടച്ചു നീക്കാനായി ജോയേൽ ഒരു സൈക്കാട്രിസ്റ്റിന്റെ സഹായം തേടുന്നു. എന്നാൽ ചികിത്സയുടെ ഭാഗമായി ഓർമകളിലൂടെ ഒരു തവണ കൂടി സഞ്ചരിക്കുമ്പോൾ ജോയേൽ കാണുന്നത് താൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ച കഥകളുടെ മറ്റൊരു വശമാണ്.

സ്ഥിരം റൊമാന്റിക് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഏറ്റർനൽ സൺഷൈൻ ഓഫ് ദി സ്പോറ്റ്‌ലെസ്സ് മൈൻഡ്. ചിത്രത്തിന്റെ 80 ശതമാനവും സംഭവിക്കുന്നത് നായകന്റെ മനസിനുള്ളിൽ ആണ്. അപ്രവചനീയമായ കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. മാസ്ക്, ട്രൂമാൻ ഷോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം കാരി തന്റെ കരിയർ ബെസ്റ് റോൾ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ടൈറ്റാനിക്കിലെ നായികാ കെയ്റ്റ് വിൻസ്ലെറ്റും മികച്ച പ്രകടനം നടത്തിയിരിക്കുന്ന ചിത്രത്തിൽ മാർക്ക് റഫാലോ,  ടോം വിലക്കിന്സണ്,  കിർസ്റ്റൻ ഡൻസ്റ്, എലിജ വുഡ് തുടങ്ങിയവരും ശ്രദ്ധേയ പ്രകടനം നടത്തിയിരിക്കുന്നു. ആദ്യ കാഴ്ചയിൽ കുറച്ചു ബുദ്ധിമുട്ട് തോന്നിയേക്കാമെങ്കിലും ഏതൊരു സിനിമ പ്രേമിയും നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഇത്.

വേർഡിക്ട് : മസ്റ്റ് വാച്ച്

റേറ്റിംഗ് : 8.3/10

റീവ്യൂ ക്രെഡിറ്റസ് : കാർത്തിക്ക് സജീവൻ

Total
0
Shares

About admin