ഹാനിബാൾ റൈസിംഗ്ഡ
ഡയറക്ടർ : പീറ്റർ വെബ്ബർ
ഹാനിബാൾ റൈസിംഗ്
നരഭോജി…
കൂർമബുദ്ധി..
അത്യന്തം അപകടകാരി
ഇങ്ങനെയുള്ള ഹാനിബാളിനെയെ നമ്മളറിയൂ..ആ “പാവം” അങ്ങനെയായിത്തീരാനുള്ള സാഹചര്യം നിങ്ങൾക്കറിയാമോ?
രണ്ടാം ലോകമഹായുദ്ധകാലം..8 വയസുകാരനായ ഹാനിബാൾ ലിത്വാനിയയിൽ മാതാപിതാക്കളോടോത് കഴിയുന്നു.ഹിറ്റ്ലറുടെ സേന സോവിയറ്റ് യൂണിയനിലേക്ക് പ്രവേശിച്ചു.ബാൾട്ടിക് പ്രദേശത്തേക്ക് കടന്ന ആ പടയോട്ടത്തിൽ ഹാനിബാളിന് മാതാപിതാക്കളെ നഷ്ടമായി..സഹോദരി മിഷേലിനെ നരാധമന്മാർ പീച്ചിചീന്തി കൊലപ്പെടുത്തുന്നത് കണ്ട ലെക്ടർ തകർന്നുപോയി.തന്റെ ഭവനം അനാഥാലയമായ്തു അവിടുത്തെ അന്തേവാസിയാവേണ്ടി വന്നതും അവന്റെ വിധി.അവിടെ നിന്ന് രക്ഷപെട്ട പാരീസിലേക്ക് കടന്ന ഹാനിബാൾ പ്രതികാരം ചെയ്യുന്നത് കാണേണ്ട കാഴ്ച്ച തന്നെ…
തോമസ്ഹാരിസിന്റെ പുസ്തകം സിനിമയാക്കിയത് പീറ്റർ വെബ്ബറാണ്.നിരൂപകവിമർശനങ്ങളുണ്ടായെങ്കിലും ചിത്രം വിജയം നേടി,ആന്റണി ഹോപ്കിന്സിന്റെ ഹാനിബാളുമായി താരതമ്യം ചെയ്യാതെ ഈ ചിത്രം കണ്ടാൽ നിങ്ങൾക്കിഷ്ടപ്പെട്ടേക്കും.
എൻഗേജിങ് ആയ മികച്ചൊരു സിനിമ..ഹാനിബാൾ സീരിസിന്റെ പ്രീക്വലായ സിനിമ 2007 ൽ പുറത്തിറങ്ങി.
റീവ്യൂ ക്രെഡിറ്സ് : കാർത്തിക്ക് സജീവൻ