Don't Miss

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ സ്ഥാനം നേടിയ മലയാള സിനിമകൾ

ഇന്ത്യൻ സിനിമകൾക്കു അന്താരാഷ്ട്രതലത്തിൽ സ്ഥാനം നേടാൻ കഴിയുന്നത് ഒരു ചെറിയകാര്യമല്ല. ഇന്ത്യയിലെ തീയറ്ററുകളിൽ കോടികൾ വാരിക്കൂട്ടിയ സിനിമകൾക്കുപോലും പലപ്പോഴും അന്താരാഷ്ട്രകാണികളെ ആകര്ഷിക്കാന്കഴിയാറില്ല.
എന്നാൽ സ്ലാം ഡോഗ് മിലിനൈർ പോലുള്ള ഇന്ത്യയുടെ നേർചിത്രം കാണിക്കുന്ന പലസിനിമകൾക്കും വിദേശകാണികളെ വലിയരീതിയിൽ ആകർഷിക്കാൻ സാധിച്ചിട്ടുമുണ്ട്. ഇതിൽനിന്നും മാനിസിലാകാൻ സാധിക്കുന്നത് അന്താരാഷ്ട്രതലത്തിൽ ഒരു ഇന്ത്യൻ സിനിമയെ എത്തിക്കണമെങ്കിൽ ആ സിനിമ ഇന്ത്യയുടെ സംസ്കാരത്തെ ബന്ധപെടുത്തിയുള്ളതായിരിക്കണം. ഈരീതിയിൽ അന്താരാഷ്ട്രതലത്തിൽ ഇടംനേടിയ ഏതാനം മലയാള സിനിമകളെ നമുക്ക് പരിച്ചയപെടാം

വാനപ്രസ്‌ഥം

മോഹൻലാലിന്റെ അഭിനയമികവ് ചൂണ്ടികാട്ടിയ വാനപ്രസ്‌ഥം മലയാളികളുടെ മനസിനെ മാത്രമല്ല കീഴടിക്കിയത് മറിച്ചു അന്താരാഷ്ട്രതലത്തിലെ പല അവാർഡുകൾക്കും ഈ സിനിമ അർഹതനേടീട്ടുണ്ട്. 1999 ൽ ഷാജി എൻ കുര്യൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തെ ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗ്രാന്റ് ജൂറി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി.ഇതിനു പുറമെ കാന്നസ് ഫിലിം ഫെസ്റ്റിവെല്ലിൽ ഈ ചിത്രത്തെ പ്രദർശിപ്പിക്കുകയുമുണ്ടായി. ഇസ്തംബുൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിനു അർഹതനേടിയ വാനപ്രസ്‌ഥത്തിന്റെ വിജയത്തിന്റെ
പ്രധാനകാരണം മോഹൻലാലിന്റെ അഭിനയമികവാണെന്നതു സംശയമില്ലാത്ത കാര്യമാണു

 

സ്വഹം

ഷാജി കുര്യന്റെ തന്നെ സംവിധാനത്തിൽ പിറന്ന സ്വാഹം അതീവ ജനസ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രമാണ്. അന്നപൂർണ എന്ന ഒരു യുവതിയുടെ കഥയാണ് ഈ ചിത്രം പറയുന്നതു.1994 ൽ ഈ ചിത്രത്തെ കാന്നസ് ഫിലിം ഫെസ്റ്റിവൽ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇറ്റലിയിൽ നടന്ന ബെർഗമോ ഫിലിം ഫെസ്റ്റിവെല്ലിൽ ബ്രോൺസ് റോസ കാമുണ എന്ന അവാർഡ് കരസ്ഥമാക്കുകയുമുണ്ടായി. ഇതിനുപരി ആട്രിയയിൽ വെച്ചുനടന്ന ഇൻസ്ബ്രുക്ക് ഫിലിം ഫെസ്റ്റിവൽ മികച്ച സിനിമക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.

 

ഒറ്റാൽ

ജയരാജ് രാജശേഖരൻ നയറിന്റെ സംവിധാനത്തിൽ പിറന്ന മലയാളസിനിമയാണ് ഒറ്റാൽ. ഒരു മത്സ്യതൊഴിലാളിയുടെയും അദ്ദേഹത്തിന്റെ ചെറുമകന്റെയും കഥയാണ് ഒറ്റാൽ പായുന്നത്. ആന്റൺ ചെഖോവ് എന്ന റഷ്യൻ എഴുത്തുകാരന്റെ ഒരു ചെറുകഥയാണ് ഒറ്റാൽ പ്രമേയമാക്കിയിരിക്കുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവെല്ലിലും കേരളത്തിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിലും ചർച്ചാവിഷയമായ ഈ ചിത്രത്തിനു ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ബാലചലിചിത്രത്തിനുള്ള പുരസ്ക്കാരം ലെഭിക്കുകയുണ്ടായി. ഇതിനുപുറമെ ജനറേഷൻ കെപ്ലസ് വിഭാഗത്തിൽ ക്രിസ്റ്റൽ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.

 

എലിപ്പത്തായം

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഒരു ചിത്രമാണ് എലിപ്പത്തായം. കേരളത്തിൽ നിലനിന്നിരുന്ന ജന്‍മിത്തസമ്പ്രദായത്തെ കുറിച്ചാണ് എലിപ്പത്തായം ചർച്ചചെയ്യുന്നത്. സിനിമയുടെ സംവിധായകനായ അടൂർ ഗോപാലകൃഷ്ണനു യഥാർത്ഥവും ഭാവനത്തകകവുമായ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്ത എലിപ്പത്തായം ലോകമെമ്പാടുമുള്ള പല ഫിലിം ഫെസ്റ്റിവെല്ലുകളിലേയും ഒരു മുൻനിരാഅംഗമായിമാറി.

 

മതിലുകൾ

അടൂർ ഗോപാലകൃഷ്ണൻ്റെ സംവിധാനത്തിൽ പിറന്ന മറ്റൊരു ചിത്രമാണ് മതിലുകൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം പറയുന്ന ഈ സിനിമ നടൻ മമ്മൂട്ടിയെ ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാക്കിയ ഒരു സിനിമയാണ്. വെനീസ് ഫിലിം ഫെസ്റ്റിവെല്ലിൽ പ്രദർശിപ്പിക്കാൻ അവസരം കരസ്ഥമാക്കിയ ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചതു. അമിൻസ് ഫിലിം ഫെസ്റ്റിവെല്ലിൽ ഓ സി ഐ സി അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രത്തിന് ചൗബെർവില്ലിയേഴ്‌സ് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരവും ലെഭിക്കുകയുണ്ടായി. ചിത്രത്തിന്റെ വിജയത്തിനു പ്രധാന പങ്കുവഹിച്ച നടൻ മമ്മൂട്ടി ഫോർബ്സ്റെ മികച്ച 25 ഇന്ത്യൻ നടന്മാരുടെ പട്ടികയിൽ ഒരാളാവുകയും ചെയ്തു.

 

വിധേയൻ

ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിച്ച മലയാള ചിത്രമാണ് വിധേയൻ. മുതലാളിത്തത്തിന്റെയും അടിമത്തത്തിന്റെയും വൈരുദ്ധ്യാത്മകതയെ ചോദ്യംചെയ്യുന്ന ഈ സിനിമയ്ക്കു റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ നാറ്റ്പാക് അവാർഡ് കരസ്ഥമാക്കുകയുണ്ടായി. ഇതിനുപുറമെ ഹെയ്‌ഡൽബെർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ഇന്റെർഫിൽം പുരസ്കാരവും കരസ്ഥമാക്കി.

Total
0
Shares

About admin