അഹമദ് കബീർ എന്ന സംവിധായന്റെ ആദ്യ ചിത്രം ജൂൺ കണ്ടിട്ട് cbse പ്ലസ് ടു പഠിച്ച അനിയൻ പറഞ്ഞത് അവരുടെ സ്കൂൾ ജീവിതത്തിന്റെ നേര്കാഴ്ച ആയിരുന്നു ആ ചിത്രം എന്നാണ്.. പക്ഷെ പഴയ pdc ക്കാരനായ എനിക്ക് അത്രയ്ക്ക് അതങ്ങോട്ട് റിലേറ്റ് ചെയ്യാൻ പറ്റാത്തതു കൊണ്ടാവാം ഒരു avg ചിത്രം ആയിട്ടേ ജൂൺ എനിക്ക് ഫീൽ ചെയ്തോളു.
പക്ഷേ രണ്ടാം ചിത്രമായ മധുരത്തിൽ എത്തുമ്പോൾ ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന അല്ലെങ്കിൽ ഇമോഷണലി കണക്ട് ചെയ്യാൻ പറ്റുന്ന ഒരു പിടി കഥാപാത്രങ്ങളും കഥാപശ്ചാത്തലവും നമുക്ക് നൽകുന്നു.
ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പെഷ്യൻസിനു ബൈസ്റ്റാൻഡേർസ് ആയി വരുന്ന കുറച്ചു ആളുകളുടെയും അവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങളും ഒക്കെ ആണ് ചിത്രം. അതെല്ലാം തരിമ്പു പോലും ബോർ അടിപ്പിക്കാതെ വളരെ രസകരമായി പറഞ്ഞിട്ടുണ്ട് സംവിധായകൻ.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളോടും പഴ്സണലി കാണുന്നവർക്ക് ഒരിഷ്ടം തോന്നും എന്നതാണ് പ്രധാന പോസിറ്റീവ്. അത് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളോട് മാത്രമല്ല ചിത്രത്തിലെ ചെറിയ വേഷങ്ങളോട് പോലും. തജുവിനോടും, അവൻ നോക്കുന്ന പെൺകുട്ടിയോടും, ക്വിസ് മാസ്റ്ററോടും സീരിയൽ കാണാൻ ഇരിക്കുന്ന ചേച്ചിമാരോടും ഒക്കെ ആ ഇഷ്ടം തോന്നും
പെർഫോമൻസ് വച്ച് എല്ലാരും അവരവരുടെ റോളുകൾ നന്നായി ചെയ്തിട്ടുണ്ട്, ജോജു, ഇന്ദ്രൻസ്, അർജുൻ അശോകൻ, നിഖില തുടങ്ങി എല്ലാരും നന്നായി. പ്രണയ സീനുകളിൽ ജോജു പലപ്പോഴും ഒരു ലാലേട്ടൻ സ്റ്റൈൽ ഫോളോ ചെയ്യുന്നതയി തോന്നിയെങ്കിലും കാണാൻ നന്നയിരുന്നു.
നല്ല പാട്ടുകളും, കുഞ്ഞു കുഞ്ഞു നർമങ്ങളും, ചെറിയ നൊമ്പരങ്ങളും കാണുന്നവർക്ക് സ്നേഹം തോന്നുന്ന കുറച്ചു നല്ല കഥാപാത്രങ്ങളും ഒക്കെയായി മനസിന് സന്തോഷം നൽകുന്ന ഒരു നല്ല ചിത്രം…