Don't Miss

പ്രണയത്തെയും പ്രതീക്ഷയെയും ഭംഗിയായി അവതരപ്പിച്ച മായാനദി

baradwaj rangan, review, malayalam, film companion, fc south, Tovino Thomas, Aishwarya Lekshmi,  Aashiq Abu, Angamaly diaries, lijo jose peliserry, secret superstar,പ്രണയത്തെയും പ്രതീക്ഷയെയും ഭംഗിയായി അവതരപ്പിച്ച മായാനദി, പ്രണയത്തെ നീർജീവമായി അവതരിപ്പിക്കുന്ന, ഇല്ലെങ്കിൽ സമാസമം പ്രണയവും രതിയും സ്റ്റണ്ടും മറ്റും കുക്കറി ഷോ പോലെയുള്ള അവതരണമോ, കഥപറച്ചിലോ ഇല്ലാതെ വർത്തമാന കാലത്തിലൂടെ മായാനദി ഒഴുകി , ശ്യാം പുഷ്കരന്‍റെയും ദീലിഷ് നായരുടെയും ചിന്ത ആ ഒഴുക്കിന് ആഴപരപ്പുള്ള കൈവഴികളിലൂടെ കടത്തി വിട്ടു, അപ്പുവിന്‍റെയും മാത്തന്‍റെയും പ്രണയത്തെ എവിടെയും തടഞ്ഞു നിർത്താതെ മായാനദി ശാന്തമായി ഒഴുകി നടന്നു.

ടോവിനോ തോമസിലേക്ക് മായാനദി ഒഴുകിയടുത്ത് മാത്തനായപ്പോൾ ഐശ്വര്യ ലക്ഷ്മി അപർണ്ണയെന്ന അപ്പുവായി, ആശയും ആശങ്കകളും പങ്കുവെയ്ക്കപ്പെട്ട പ്രണയത്തിൽ അവരുടെ നിലനിൽപും അതിജീവനവും പ്രേക്ഷകനുമായി സംവദിക്കപ്പെട്ടു, സമകാലിക പ്രണയവും വിരഹവും വേട്ടയടലുകളും ഒരുപോലെ കാട്ടി തന്നു.Image may contain: 2 people, people smiling, people standing, beard, outdoor and close-up

ടോവിനോ തോമസിന്‍റെ ട്രാൻസ്ഫോമേഷനിലൂടെ നൂറ് ശതമാനം ഔട്ട്പുട്ട് തരുന്നു പ്രേക്ഷകന്,ഗപ്പിയെന്ന സിനിമയെ ഓർക്കാതെ തരമില്ല, ശേഷ വന്ന തരംഗം, ഒരേ ടൈപ്പ് കഥപാത്രങ്ങൾ ഉപേക്ഷിച്ചുള്ള എക്സപിരീമെന്‍റെൽ എന്‍റെർടൈൻമെന്‍റ്, ഓരോ സിനിമയിലും ആ വ്യത്യസ്ഥത അറിയാൻ സാധിക്കുന്നു.

തീവ്രമായപ്രണയത്തെ അതിലും മനോഹരമായി പകർത്തിയ ജയേഷ് മോഹനെ മറക്കാനക്കില്ല,ആർട്ടിഫിഷൽ എലമെന്‍റെ് ഒന്നുമില്ലാതെ ജീവനുള്ള ഷോട്ടുകൾ ആകർഷണം തന്നെ,ബുദ്ധി ജീവി ടോകിൽ പറയാറുള്ളസ്ഥിരം ക്ലീഷേ ഡയലോഗ് സിനിമ ആർട്ടാണോ ക്രാഫ്റ്റാണോ എന്ന ചോദ്യത്തിന് ഓരേ സമയം ആർട്ടും ക്രാഫ്റ്റുമാണെന്ന് സംവിധായകൻ കാട്ടി തന്നു, ആഷിക് അബു നൽകിയ സ്പേസിൽ അപർണയും മാത്തനും ജീവിച്ചപ്പോൾ ജീവനാഢിയായി റെക്സ് വിജയന്‍റെ സംഗീതവും കാറ്റുപോലെ പാറി നടന്നു, വിനയക് ശശികുമാർ ഉയിരിൻ നദിയെ എന്ന ഗാനം മറ്റൊരു ദിശയായി വീശിയത് ഷബാസ് ആമനിലൂടെ കാതിലിരമ്പൽ സൃഷ്ടിച്ചു പോയി.

Image may contain: 3 people, people smiling, text

സമന്തരമായി ചർച്ച ചെയ്ത ഹവാലയിടപാടും അതിനെ ചുറ്റിപറ്റി നടക്കുന്ന അന്വേഷണവും അത് അപ്പുവിലൂടെ കടന്നു പോകുന്ന മൂഹൂർത്തങ്ങളിലും, നടിയാക്കാൻ ആഗ്രഹിക്കുന്നവളുടെ മോഹങ്ങളിലേൾക്കുന്ന വിള്ളലുകളും എല്ലാം നഷ്ടത്തിലും പ്രതീക്ഷ കൈവിടാതെ തളരാതെ മുന്നേറാൻ ശ്രമിക്കുകയാണവർ, മായാനദിയുടെ കൈവഴിയിലൂടെ സമീറയായി ലിയോണ ലിഷോയിയുടെ അഭിനയത്രിയായുള്ള റോളിൽ യഥാസ്ഥിതിക ചുറ്റുപാടിൽ അവരുടെ ജീവിത സാഹചര്യങ്ങളിലെ അകൂലതയും മായാനദിയിൽ ഒഴുകി, അവരുടെ ഭാർത്തവായി വന്ന സൗബീൻ ഷാഹിർ, അസിസ്റ്റന്‍റ് ഡയറക്ടറായി വന്ന ഉണ്ണിമായ പ്രസാദ്, ഡയറക്ടറായി വന്ന ലിജോ ജോസ് പല്ലിശ്ശേരിയും ബേസിൽ ജോസഫും ഒരേ സമയം സാഹചര്യ നർമത്തിലൂടെ ചിരിപടർത്തി.

Image may contain: 2 people, people sitting and textസമരസപ്പെടലുകളിലും അതിജീവനത്തിലും വേട്ടയടപ്പെടുന്ന മാത്തൻ ഇന്നിന്‍റെ തലമുറയെ പ്രതിനിധികരീക്കുന്നു, പ്രണയത്തിലെ ഏറ്റവും വലിയ ഉറപ്പ് വിശ്വാസമെന്ന് പറയുന്ന അപ്പുവും ഹരീഷ് ഉത്തമൻ എന്ന പോലീസ് ഉദ്ദ്യോഗസ്ഥന്‍റെ പ്രണയവും ഇളവരശ് അവതരിപ്പിച്ച പോലീസ് ഉദ്ദ്യോഗസ്ഥന്‍റെ ഭാര്യ നഷ്ടപ്പെട്ട വിരഹവുമെല്ലാം മായാനദിയുടെ കൈവഴിയായി ഒഴുകുന്നു, ഒരിക്കലും അവൾ രൗദ്രഭാവം കാട്ടുന്നില്ല,ആ മായയിൽ ശാന്തമായി ഒഴുക്കുന്നു അവൾക്ക് നിശബ്ദയാണ്

Total
0
Shares

About Amse Manikantan