Don't Miss

നച്ചുറൽ ബോർണ് കില്ലേഴ്‌സ് റീവ്യൂ  

ഒലിവർ സ്റ്റോൺ സംവിധാനം ചെയ്ത് 1994ഇൽ പുറത്തിറങ്ങിയ നച്ചുറൽ ബോർണ് കില്ലേഴ്‌സ്  എന്ന ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചത് 2 ഘടകങ്ങൾ ആയിരുന്നു. കഥ എഴുതിയ ടാരന്റിനോയും, ടാരന്റിനോ ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ എന്ന വസ്തുതയും. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോവുന്ന മിക്കിയും തന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ അസംതൃപ്തയായി വീട് വിടേണ്ടി വരുന്ന മല്ലോറിയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമൂഹത്തിനോടുള്ള വെറുപ്പും തങ്ങളുടെ പ്രശസ്തിക്കുമായി ഒരിക്കൽ തങ്ങൾക്ക് നിഷേധിക്കപ്പെട്ട നീതി നായികാനായകന്മാർ കയ്യിൽ എടുക്കുമ്പോൾ ആരംഭിക്കുന്നത് ഒരു കൊലപാതക പരമ്പര ആണ്. മുന്നിൽ വന്ന് ചേരുന്ന ചലിക്കുന്ന എന്തിനെയും ഏതിനെയും തോക്കിന് ഇരയാക്കിക്കൊണ്ടുള്ള യാത്ര അവരെ കൊണ്ടുപോവുന്നത് പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിലേക്ക് ആണ്.
കഥയ്ക്ക് അപ്പുറം സിനിമ ഒരു മുന്നറിയിപ്പ് ആയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അമ്പതിൽ അധികം ആളുകളെ നിഷ്കരുണം കൊന്ന് തള്ളിയ കൊലപാതകികൾ ആയിരുന്നിട്ട് കൂടി വാർത്താ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന സെലിബ്രിറ്റി പരിവേഷം ആണ് സംവിധായകൻ ചൂണ്ടി കാണിക്കുന്നത്. വാർത്തയ്ക്കും സ്വന്തം ഉന്നമനത്തിനും വേണ്ടി ഏതറ്റം വരെയും പോവുന്ന റോബർട്ട് ഡൗണിയുടെ കഥാപാത്രമായ വെയ്ൻ ഗെയ്‌ലിലൂടെ വാർത്തയ്ക്കായി വിറളി പിടിച്ചു നടക്കുന്ന റിപ്പോർട്ടർമാരെയും കണക്കിന് കളിയാക്കുന്നുണ്ട് ചിത്രത്തിൽ. ചിത്രത്തിന്റെ ഒരു ഭാഗത്തും നായികാനായകന്മാരെ ന്യായീകരിക്കാൻ സംവിധായകൻ ശ്രമിക്കുന്നില്ല, മാത്രമല്ല ഗതികേടിൽനിന്നും ചെയ്യേണ്ടി വരുന്ന ആദ്യ കുറ്റത്തിൽനിന്നും പിന്നീട് അങ്ങോട്ട് അത് അവരിൽ ലഹരിയായി മാറുന്നതും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

പ്രധാന കഥാപാത്രങ്ങളായി ജൂലിയെറ്റ് ലൂയിസും വൂഡി ഹാറൽസണും ചിത്രം ആവശ്യപ്പെട്ട രീതിയിൽ ഉള്ള നല്ല പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്. ഹോളിവുഡിലെ ഏറ്റവും അണ്ടർറേറ്റഡ് നടന്മാരിൽ ഒരാൾ ആണ് ഹാറൽസൺ എന്ന വാദം ശക്തിപ്പെടുത്താൻ ഉതകുന്ന പ്രകടനം. റിപ്പോർട്ടർ ആയി എത്തിയ റോബർട്ട് ഡൗണിയും, വാർഡനായി എത്തിയ ടോമി ലീ ജോൺസും തങ്ങളുടെ മറ്റ് ചിത്രങ്ങൾ വെച് നോക്കുമ്പോൾ പ്രകടനം ശരാശരിയിൽ ഒതുക്കിക്കളഞ്ഞു. റിലീസിന് ശേഷം വിമർശകരെയും ആരാധകരെയും ഇത്രയും വേർതിരിച്ച മറ്റ് ചിത്രങ്ങൾ അധികം  ഉണ്ടാവില്ല. ചിലർക്ക് ഇത് വേണ്ടരീതിയിൽ ഉന്നയിച്ച പ്രശ്നത്തെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ഓവർറേറ്റഡ് ചിത്രം ആണെങ്കിൽ മറ്റുചിലർക്ക് ഇത് പൂർണമായി ഗ്രഹിക്കാൻ ഒന്നിൽ അധികം കാഴ്ച ആവശ്യമുള്ള ഒരു മികച്ച ചിത്രം ആണ്. എന്തിരുന്നാലും നല്ല കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഡയലോഗുകളും പിന്നെ ടരന്റീനോയുടെ തനത് സ്മാഷ് ടോക്കിങ് സ്റ്റൈലും രക്തപ്പുഴയും ഒക്കെ ഉള്ള നല്ലൊരു ചിത്രമാണ്

Total
0
Shares
ഒലിവർ സ്റ്റോൺ സംവിധാനം ചെയ്ത് 1994ഇൽ പുറത്തിറങ്ങിയ നച്ചുറൽ ബോർണ് കില്ലേഴ്‌സ്  എന്ന ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചത് 2 ഘടകങ്ങൾ ആയിരുന്നു. കഥ എഴുതിയ ടാരന്റിനോയും, ടാരന്റിനോ ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ എന്ന വസ്തുതയും. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോവുന്ന മിക്കിയും തന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ അസംതൃപ്തയായി വീട് വിടേണ്ടി വരുന്ന മല്ലോറിയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമൂഹത്തിനോടുള്ള വെറുപ്പും തങ്ങളുടെ പ്രശസ്തിക്കുമായി ഒരിക്കൽ തങ്ങൾക്ക് നിഷേധിക്കപ്പെട്ട നീതി നായികാനായകന്മാർ കയ്യിൽ എടുക്കുമ്പോൾ ആരംഭിക്കുന്നത് ഒരു കൊലപാതക പരമ്പര ആണ്. മുന്നിൽ വന്ന് ചേരുന്ന ചലിക്കുന്ന എന്തിനെയും ഏതിനെയും തോക്കിന് ഇരയാക്കിക്കൊണ്ടുള്ള യാത്ര അവരെ കൊണ്ടുപോവുന്നത് പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിലേക്ക് ആണ്. കഥയ്ക്ക് അപ്പുറം സിനിമ ഒരു മുന്നറിയിപ്പ് ആയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അമ്പതിൽ അധികം ആളുകളെ നിഷ്കരുണം കൊന്ന് തള്ളിയ കൊലപാതകികൾ ആയിരുന്നിട്ട് കൂടി വാർത്താ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന സെലിബ്രിറ്റി പരിവേഷം ആണ് സംവിധായകൻ ചൂണ്ടി…

Review Overview

0

About admin