Don't Miss

“പുള്ളിക്കാരൻ സ്റ്റാർ” അല്ല മെഗാ സ്റ്റാറാ

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ചിരിക്കുന്ന “പുള്ളിക്കാരൻ സ്റ്റാറാ “. സെവൻത് ഡേ എന്ന പ്രിത്വി രാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്യാം ധർ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ രതീഷ് രവി തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ നിർമ്മിച്ചിരിക്കുന്നത് യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ്. ആശ ശരത്, ദീപ്തി സതി എന്നിവർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ഇന്നസെന്റ്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

Image may contain: night

മമ്മൂട്ടി അവതരിപ്പിക്കുന്ന രാജകുമാരൻ എന്ന ഇടുക്കി സ്വദേശിയുടെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. കൊച്ചിയിലെ ടീച്ചേർസ് ട്രെയിനിങ് സ്‌കൂളിലെ അധ്യാപകരെ പരിശീലിപ്പിക്കാനായി കൊച്ചിയിൽ രാജകുമാരൻ എത്തുന്നതോടെയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോയി തുടങ്ങുന്നത്. അവിടെ വെച്ച് ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ രാജകുമാരന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.

സെവൻത് ഡേ എന്ന ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ഒരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച ശ്യാം ധറിന്റെ മറ്റൊരു തരത്തിലുള്ള സമീപനമാണ് ഈ ചിത്രത്തിലൂടെ നമ്മൾ കണ്ടത്. രതീഷ് രവി ഒരുക്കിയ മനോഹരമായ രസകരമായ ഒരു തിരക്കഥയെ അതിലും മനോഹരമായി വെള്ളിത്തിരയിൽ സൃഷ്ടിക്കാൻ ശ്യാം ധറിനു കഴിഞ്ഞിട്ടുണ്ട് എന്ന് പറയാം. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.. ലാളിത്യവും അതെ സമയം എല്ലാ വിനോദ ഘടകങ്ങളും നിറഞ്ഞ ഈ ചിത്രത്തിന്റെ പ്രമേയത്തിന്റെ ഭംഗി ഒട്ടും നഷ്ടപ്പെടാതെ തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ എഴുത്തുകാരൻ എന്ന നിലയിൽ രതീഷ് രവിക്കും സംവിധായകൻ എന്ന നിലയിൽ ശ്യാം ധറിനും കഴിഞ്ഞു എന്ന് സംശയമില്ലാതെ തന്നെ പറയാം. . വൈകാരിക രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രത്തിൽ വളരെ സാധാരണക്കാരായ നമ്മുടെ നിത്യ ജീവിതത്തിൽ നാം കണ്ടു മുട്ടാനിടയുള്ള തരത്തിലുള്ള കഥാപാത്രങ്ങളെ നമ്മുക്ക് കാണാൻ സാധിക്കും രസകരമായ കഥാസന്ദർഭങ്ങൾ ചിത്രത്തിന്റെ ഘടന മനോഹരമാക്കിയപ്പോൾ , ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കി എന്ന് തന്നെ പറയാം.

Image may contain: 12 people, people smiling

രാജകുമാരൻ ആയുള്ള മമ്മൂട്ടിയുടെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. അതീവ രസകരവും അതെ സമയം വളരെയധികം എനെർജിറ്റിക്കും ആയിരുന്നു രാജകുമാരൻ എന്ന കഥാപാത്രമായുള്ള ആയുള്ള മമ്മൂട്ടിയുടെ മിന്നുന്ന പ്രകടനം. മഞ്ജരി ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത് മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. അതുപോലെ മഞ്ജിമ എന്ന കഥാപാത്രമായി എത്തിയ ദീപ്തി സതിയും തന്റെ വേഷം പക്വതയോടെ തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ചു. മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ഇന്നസെന്റ്, ദിലീഷ് പോത്തൻ, ഹാരിഷ് കണാരൻ, സോഹൻ സീനുലാൽ, അലെൻസിയർ എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു. മമ്മൂട്ടിയും ഇന്നസെന്റും ദിലീഷ് പോത്തനുമെല്ലാം ഉൾപ്പെട്ട രംഗങ്ങൾ ഏറെ രസകരമായിരുന്നു.

Image may contain: 4 people, people smiling, outdoor

വിനോദ് ഇല്ലംപിള്ളി നൽകിയ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ പെട്ടെന്ന് മനസ്സിലെടുക്കാൻ പ്രേക്ഷകനെ സഹായിച്ചപ്പോൾ ചിത്രത്തിന്റെ ആകെയുള്ള സന്തോഷകരമായ മൂഡിനെ പ്രേക്ഷകരിലേക്കെത്തിച്ചത് എം ജയചന്ദ്രൻ ഒരുക്കിയ മികച്ച സംഗീതമായിരുന്നു . മനോഹരമായ ഗാനങ്ങൾ ആണ് എം ജയചന്ദ്രൻ ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയത്. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്ന്. രതീഷ് രാജാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. അദ്ദേഹവും തന്റെ ജോലി ഭംഗിയായി തന്നെ ചെയ്തത് കൊണ്ട് ചിത്രം മികച്ച ഒഴുക്കിൽ തന്നെയാണ് മുന്നോട്ടു നീങ്ങിയത്.

Image may contain: 2 people, people smiling, people standing and outdoor

ഈ ഓണം അവധിക്കാലത്തു കുട്ടികൾക്കും കുടുംബങ്ങൾക്കും അത് പോലെ തന്നെ യുവാക്കള്ക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ . അത്ര മനോഹരമായ രസകരമായ ഒരു കുടുംബ ചിത്രമാണ് ശ്യാം ധർ ഒരുക്കിയ ഈ സിനിമാനുഭവം.

 

Total
0
Shares

About admin