Don't Miss

എസ് ദുര്‍ഗ റിവ്യൂ

പേരിന്‍റെ വൈരുദ്ധ്യം കൊണ്ട് വിവാദങ്ങളിലേക്ക് എത്തപ്പെട്ട ചിത്രം, സംവിധായകന്‍റെ പേരിനാൽ ശ്രദ്ധയാക്ഷർഷിക്കപ്പെട്ട ചിത്രത്തിനൊപ്പം മറ്റൊന്ന് കൂടി ചേർത്തു വായിക്കാം സ്വതന്ത്ര സിനിമ ചലിച്ചിത്രകാരനെന്ന്, മുഖ്യ ധാര സംഘടനകളിലോ മറ്റോ പരാമർശിക്കാനൊ ശീതസമരത്തിനൊന്നും കൂട്ടില്ലാതെ ഒറ്റയാൾ പടയായി പല വേദിയിലും ആദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടുണ്ട്, അതിൽ ഫിലിം ഫെസ്റ്റിവെല്ലും കടന്ന തന്‍റെ അടുത്ത ചിത്രമായ ഉന്മാദിയുടെ മരണം എന്ന ചിത്രത്തിന്‍റെ സബ്സിഡി നൽകാത്തതു വരെ ആദ്ദേഹത്തിന്‍റെ പേര് ചർച്ച ചെയ്യപ്പെട്ടു. പല വാർത്തകളും അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയായിരുന്നുവെന്ന് പറയാതെ വയ്യ, മുഖ്യധാര മാധ്യമങ്ങൾ സെൻസെഷണൽ ന്യൂസിനു പിറക്കില്ലാക്കും മിക്കപ്പോഴും, പിന്നെയെവിടയോ എപ്പോഴൊ പറഞ്ഞു പറയാതെ പോയി, ഒടുവിൽ തീയേറ്ററുകളിൽ എത്തുന്നത് ചലിച്ചിത്ര പ്രദർശനത്തിൽ മറ്റൊരു അദ്ധ്യായത്തിലേക്കാണ്… വിതരണ കമ്പിനികളുടെയും സംഘടനകളും കൈയാളുന്ന സിനിമ വ്യവസായത്തിലും മറ്റൊരു ആശയത്തിന് തുടക്കകുറിക്കുകയായിരുന്നു സനൽകുമാർ ശശിധരൻ, ഫിലിം സൊസൈറ്റികളുടെയും പ്രദേശിക സംഘടനകളുടെയും നേതൃത്വത്തിൽ ഒരു മൂവ്മെന്‍റെ് സൃഷ്ടിച്ചാണ് സിനിമ ഇന്ന് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്,അതിൽ ഫേസ്ബുക്കിലെ സിനിമ പ്രേമികളുടെ കൂട്ടായ്മകളായ മൂവി സ്ട്രീറ്റും, എ.ഏഫ്.എക്സിന്‍റെയും സഹകരണത്തിലും പ്രദർശനം മുന്നേറുന്നുണ്ട്, കേട്ടറിഞ്ഞു മികച്ച അഭിപ്രായങ്ങളിലൂടെയുമാണ് മുന്നേറുന്നത്, തീയേറ്റർ ലിസ്റ്റുകൾ ഓരോ ദിവസം കഴിയും തോറും കൂടുകയാണ്. ഒരിടത്ത് ആരാധിക്കപ്പെടുമ്പോൾ മറ്റൊരിടത്ത് അവൾ ആക്രമിക്കപ്പെടുകയാണ്, വിശ്വാസത്തിന്‍റെയോ അവിശ്വാസത്തിന്‍റെയോ പേരിലല്ല എസ്.ദുർഗ വിമർശിക്കപ്പെടെണ്ടത് അത് നമ്മുടെ മനോഭാവത്തെയും പൊതു നിലപാടുകളെയുമാണ് തിരുത്തേണ്ടത്, വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്കടുക്കുമ്പോൾ മനുഷ്യൻ മറ്റൊരു വേട്ട മൃഗത്തെ അനുകരിക്കുന്നു അതിൽ അവന് അനുകമ്പയില്ല, എല്ലാത്തിനെയും ആർത്തി പൂണ്ട് കീഴടക്കുവാനുള്ള വ്യഗ്രതയിലാണവൻ, അവനു മുന്നിൽ ഇരകൾ നിസഹായിക്കരും കബീർ-ദുർഗ്ഗ ഈ രണ്ടുപേരിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്, അവരെ പിൻ തുടരുന്ന കണ്ണുകൾ നമ്മുടെ സമൂഹത്തിന്‍റെ മോറാലിറ്റി എന്ന ഇൻസറ്റിറ്റ്യൂഷൻറെ കപടത്തെയെ തുറന്ന് കാട്ടുന്നുണ്ട് സംവിധായകൻ, അതിൽ ക്യാമറ കാഴ്ചയും എഡിറ്റിംങ്ങും അവതരണവുമെല്ലാം മികച്ചു നിന്നു, വിവാദങ്ങൾ പിൻതുടർന്നപ്പോഴും സിനിമ പ്രേക്ഷകന് അനുഭവഭേത്യമാക്കുന്നതിൽ എല്ലാം മികച്ചു നിന്നു. ദുർബലരെ കീഴ്പ്പെടുത്താൻ എല്ലാവർക്കും നല്ല താൽപര്യമാണ് അതിൽ വലിപ്പ ചെറുപ്പ വ്യത്യാസമില്ല,മനുഷ്യന്‍റെ പലമുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നത് പല രൂപങ്ങളിലാണ്,അതിൽ രൗദ്രവും ശ്രൃങ്കാരവുമെല്ലാം കടന്നു വരും ഓരോ ഛായമുഖത്ത് പൂരട്ടുമ്പോൾ മറ്റൊന്നായി മാറികൊണ്ടിരിയ്ക്കും.

Total
0
Shares

About admin