Don't Miss

ഉറക്കത്തിൽ ഇംഗ്ലീഷ് പറയാറുണ്ട്:അഹാന കൃഷ്ണ;
ട്രോളൻന്മാർക്ക് ഇനി ചാകര കാലം

സ്ഥിരമായി ടോളന്മാരുടെ ഇരയാവുന്ന താരമാണ് നടി അഹാന കൃഷ്ണ.എന്നാൽ അത്തരം ട്രോളുകൾ ഒക്കെ തന്നെ താരം ആസ്വദിക്കുകയാണ് പതിവ്.

ഇപ്പോൾ താരം മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കയാണ്. ട്രോളർന്മാർക്ക് ചാകര ഒരുക്കാൻ തക്കതായ ഒരു കാര്യമാണ് താരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

താൻ ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്ന് നടി അഹാന കൃഷ്ണ.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ രസകരമായ കാര്യം പറഞ്ഞത്.

‘ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ് താനെന്നും, ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട് എന്നും അഹാന പറഞ്ഞു.

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണകുമാർ സിനിമയിലേക്കെത്തുന്നത്.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ അഹാനയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ “പിടികിട്ടാപ്പുള്ളി”യാണ്.

അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്.

Total
0
Shares

About admin