“ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലൊന്നും പോയി സംവിധാനം പഠിച്ചിട്ടില്ല. ആരുടേയും കൂടെ അസിസ്റ്റന്റ് ആയിട്ടും പോയിട്ടില്ല. ഒരുപാട് സിനിമകൾ കാണും. മിക്ക ദിവസങ്ങളിലും മിനിമം 2 സിനിമകൾ എങ്കിലും കാണും. അങ്ങനെ സിനിമകൾ കണ്ടാണ് ഞാൻ സിനിമ പഠിച്ചത്. പിന്നെ ചെറിയ ചെറിയ വർക്കുകൾ ഒക്കെ ചെയ്ത് അതിലെ തെറ്റുകൾ ഒക്കെ മനസ്സിലാക്കി തിരുത്താൻ ശ്രമിക്കും.”
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിന്റെ സംവിധായകനായ അൽത്താഫ് സലിം എന്ന യുവ സംവിധായകന്റെ പ്രസ്താവനയാണ്. തികച്ചും ഇന്നത്തെ പുതിയ ഫിലിം മകേഴ്സിന് പ്രചോദനം നൽകാൻ ഇതിലും പറ്റിയ വരികൾ ആരും തന്നെ പറയില്ല. മുമ്പ് ഏതെങ്കിലും സംവിധായകന്റെ അസിസ്റ്റന്റ് ആയിട്ടാണ് മിക്കവാറും ഈ ഫീൽഡിൽ കടന്ന് വരുന്നത്. വർഷങ്ങൾ കഷ്ടപ്പെട്ടും ത്യാഗങ്ങൾ സഹിച്ചും സിനിമ ചെയുന്നു. ചിലർ നിരാശരാകുന്നു. എന്നാൽ ആത്മവിശ്വാസവും കൂട്ടുകാരുടെ പ്രചോദനവും കൊണ്ടു മാത്രം ഈ ഫീൽഡിൽ വരുക എന്നത് അസാധ്യമാണ്. പക്ഷെ ഈ യുവ സംവിധായകൻ ഇതെല്ലാം തിരുത്തിയെഴുതി.
ഇദ്ദേഹത്തിന്റെ വാക്കുകൾ നാളെ വരാനിരിക്കുന്ന ഒരുപാട് പേർക്ക് പ്രചോദനം നൽകും എന്ന കാര്യത്തിൽ 100 ശതമാനം ഉറപ്പാണ്. നിവിൻ പോളി നിർമിക്കുന്ന ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ഈ ഓണത്തിന് റിലീസ് ആകുകയാണ്.
– വെർട്ടിക്കൽ ടീമിന്റെ ആശംസകൾ