സാമ്പത്തിക നഷ്ടത്തെത്തുടര്‍ന്ന് ലണ്ടനിലുള്ള ആങ്ക്രി ബേര്‍ഡ് ഗെയിം സ്റ്റുഡിയോ അടച്ചു പൂട്ടുന്നു. ഗെയിം നിര്‍മാതാവ് റോവിയോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം 40 ശതമാനത്തോളം നഷ്ടമുണ്ടാകുമെന്ന് റോവിയോയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലണ്ടനിലെ സ്റ്റുഡിയോ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.
ഗെയിം രംഗത്ത് മത്സരം വര്‍ദ്ധിച്ചതും വിപണ ചിലവ് കൂടിയതുമാണ് ആങ്ക്രി ബേഡ് നഷ്ടത്തിലാകാന്‍ കാരണം. ലണ്ടനിലെ സ്റ്റുഡിയോ അടച്ചു പൂട്ടുന്നതോടെ ഫിന്‍ലാന്റിലും സ്വീഡനിലുമുള്ള സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് റോവിയോ പറഞ്ഞു.