Don't Miss

പരിചയം തോന്നുന്നുണ്ടോ ?

രഘുനാഥ് പലേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ദിലീപ്, ഇന്നസെന്റ് എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച “വിസ്മയം” എന്ന സിനിമ റിലീസായത് 1998-ലാണ്. ആ സിനിമയില്‍ ജോണ്‍സണ്‍ സംഗീതസംവിധാനത്തോടൊപ്പം ആലാപനവും ചെയ്ത “മൂക്കില്ലാ നാക്കില്ലാ വായില്ലാ പൂതം” എന്ന ടൈറ്റില്‍ ഗാനരംഗത്തിലെ സ്റ്റില്ലാണിത്…


ഉപരിപഠനത്തിനായി ചെന്നൈയില്‍ വന്ന ഒരു യുവാവ് ഈ സിനിമയിലൂടെ സംവിധാന സഹായിയായി മലയാള സിനിമാ രംഗത്ത് കടന്നു വന്നു. മുകളില്‍ പറഞ്ഞ ഗാനരംഗത്ത് കൂട്ടത്തിലൊരാളായി മുഖം കാണിക്കുകയും ചെയ്തു. രഘുനാഥ് പലേരിയെ കൂടാതെ കെ മധു, ജോണി ആന്റണി, താഹ, സുന്ദര്‍ ദാസ്, എ കെ സാജന്‍, രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആ ചെറുപ്പക്കാരന് 2005-ല്‍ യാദൃശ്ചികമായി ഒരു സിനിമയുടെ സംവിധാന ചുമതല ഏറ്റെടുക്കേണ്ടി വന്നു. ആ വര്‍ഷത്തെ റംസാന്‍ റിലീസായി പ്രഖ്യാപിക്കപ്പെട്ട മമ്മൂട്ടി ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് രഞ്ജിത്ത് അവസാന നിമിഷം പിന്‍വാങ്ങിയതോടെ ആ സിനിമയുടെ സംവിധാനം ഏറ്റെടുത്ത ആ യുവസംവിധായകന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല…അതെ…സംവിധായകനായും നിര്‍മ്മാതാവായും തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ അന്‍വര്‍ റഷീദ് തന്നെയാണത്…

Total
0
Shares

About admin