ആസിഫ് അലിയെ മറ്റു യുവതാരങ്ങളിൽ നിന്നും വിത്യസ്തമാക്കുന്നത് ഇതുപോലുള്ള വിത്യസ്തമായ വേഷം തിരഞ്ഞെടുക്കുന്നതും അതിനനുസരിച്ച ലുക്ക് മാറുന്നതിനാലുമാണ്.മറ്റു പല യുവതാരങ്ങളും തങ്ങളുടെ സേഫ് സോൺ വിട്ടു കളിക്കാതെ സ്റ്റെയിലിഷ് കഥാപാത്രങ്ങൾ മറ്റും മാത്രം തിരഞ്ഞെടുക്കുംബോൾ ഇദ്ദേഹത്തിന്റെ ഈ സെലക്ഷനുകൾ പ്രശംസനീയമാണ്.ഇനി അടുത്തതായിട്ട് ഈ മാസം അവസാനം റിലീസ് ആകാൻ പോകുന്ന കാറ്റ് എന്ന മൂവിയിലേയും ആസിഫ് അലിയുടെ ലുക്ക് നോക്കുകയാണെങ്കിലും ഇതേ പോലൊക്കെ തന്നെ ആണ് .നൂഹ് കണ്ണ് എന്ന കഥാപാത്രമായി മാറുന്ന ആസിഫ് അലിയുടെ ഈ ലുക്ക് ഇതിനോടകം തന്നെ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
തന്റെ തുടക്ക കാലത്ത് തിരഞെടുത്ത പല മോശം ചിത്രങ്ങളും തനിക്ക് തന്നെ തിരിച്ചടിയായ് മാറിയിട്ട് പിന്നീട് തന്റെ പല നല്ല ചിത്രങ്ങളും അത് കാരണം ബോക്സോഫീസിൽ അടി തെറ്റിയതായിട്ട് കാണാം അല്ലെങ്കിൽ അർഹിച്ച വിജയങ്ങൾ ലഭിച്ചില്ല എന്നു പറയാം. മോസയിലെ കുതിരമീൻ,പകിട,ബൈസിക്കിൾ തീവ്സ്,നിർണ്ണായകം,ഓമനക്കുട്ടൻ,ഇങ്ങനെ തുടങ്ങി പല ചിത്രങ്ങൾക്കും അർഹിച്ച വിജയങ്ങൾ ലഭിച്ചിരുന്നില്ല,ഈ വർഷം റിലീസ് ആയ സണ്‍ഡെ ഹോളിഡെയിലൂടെ ഇപ്പോൾ ശക്തമായ ഒരു തിരിച്ചു വരവ് തന്നെയാണ് ഇപ്പോൾ ആസിഫ് അലി കാഴ്ച വെച്ചത്. അതിനു ശേഷം വന്ന ത്രിശ്ശിവപ്പേരൂറിലൂടെ അതൊന്ന് ഉറപ്പിക്കുകയും ചെയ്തു. അരുൺ കുമാർ അരവിന്ദിന്റെ സംവിദാനത്തിൽ വരുന്ന കാറ്റും ഇതു പോലെ നല്ലൊരു വിജയം തന്നെയായിരിക്കട്ടെ.