Don't Miss

കോപ്പി – ബാല്യകാല കുസൃതിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം

*കോപ്പി – ബാല്യകാല കുസൃതിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം*
ജീവിതയാത്രയിൽ നമുക്ക് വളരെയധികം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.. അതിൽ കയിപ്പ് നിറഞ്ഞതും അതുപോലെ തന്നെ മധുരിക്കുന്നതും ഉണ്ടാകും.. ഒടുവിൽ ആ ജീവിത വഴിത്താരയിലേക്ക് ഒന്നു തിരിഞ്ഞ് നോക്കുമ്പോൾ ചിലത് നമ്മളിൽ ഒത്തിരി സന്തോഷവും ഓർമ്മകളും ജനിപ്പിക്കും.

കോട്ടയം ക്രിയേഷന്റെ
ബാനറിൽ
*എബി വർഗീസ്* തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന *കോപ്പി* എന്ന ഹൃസ്വ ചിത്രം അത്തരത്തിൽ ഉള്ള ഒരു തിരിഞ്ഞു നോട്ടമാണ്..
പഠന കാലയളവിലെ സുഹൃത്ത് ബന്ധവും, പരീക്ഷക്കിടയിലെ കുസൃതിയും, സ്കൂൾ ജീവിതത്തിലെ ചെറു പ്രണയവും ഇതിൽ കാണുവാൻ സാദിക്കും. ഈ ജീവിത അനുഭവത്തിലൂടെ
*സ്റ്റീവ് ബെൻഞ്ചമിൻ* ക്യാമെറ ചലിപ്പിക്കുമ്പോൾ കാണുന്ന പ്രേക്ഷകന് താങ്കൾ ചെയ്തിട്ടുള്ള കുസൃതിയോട്
സാദൃഷ്യമുണ്ടോ എന്ന് തോന്നിപോകുന്നു *ജയദേവന്റെ* സംഗീതവും, പശ്ചാത്തല സംഗീതവും ഈ ഹൃസ്വ ചിത്രത്തിന് കൂടുതൽ മേന്മ നൽകുന്നു.

 

 

ഈ ഹൃസ്വ ചിത്രത്തിന് കഥയെഴുതിയ *മനു* തന്റെ ജീവിത അനുഭവം തന്നെയാണ് പ്രേക്ഷകന്റെ മുൻപിലേക്ക് തുറന്നു വച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. *മനുവിന്റെയും, അസോസിയേറ്റ് ഡയറക്ടർ മാത്യുസിന്റെയും* അഭിനയ മികവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.. തീർച്ചയായും നാമെല്ലാവരും കണ്ടിരിക്കേണ്ട രസകരമായ ഒരു ഹൃസ്വ ചിത്രമാണ് *കോപ്പി*
*Jyothish Lukose*
*Mundakal*
*9496480783*

Total
0
Shares

About admin