ഇരക്ക് നീതികിട്ടേണ്ടത് മറ്റൊരു ഇരയെക്കൂടി സൃഷ്ടിച്ചുകൊണ്ടോ ?
പ്രമുഖനടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി ഒരുക്കുന്ന രാമലീല അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഈ 28ന് റിലീസ് ആവുകയാണ്..
ജയിലിൽ കഴിയുന്ന ദിലീപിനൊടുള്ള പ്രതികാരം എന്ന നിലയിൽ, വേട്ടയാടപ്പെട്ട പെണ്കുട്ടിക്കുള്ള നീതി എന്ന നിലയിൽ ഈ ചിത്രം ബഹിഷ്കരിക്കണം എന്നാണ് ചിലരുടെ ആവശ്യം..
ഇതൊരു ദിലീപ് ചിത്രം മാത്രമല്ല..
തന്റെ അഞ്ച് വർഷത്തെ അധ്വാനവും സ്വപ്നവും നൽകി ഇത് സൃഷ്ടിച്ച സംവിധായകൻ, ഈ ചിത്രത്തിന്റെ പൂര്ണതക്ക് വേണ്ടി കാശിരക്കിയ നിർമാതാവ് അവരോടൊക്കെ എന്ത് നീതിയാണ് നടപ്പാക്കാൻ പോകുന്നത്.. ?
പീഡനക്കേസിൽ അകത്തുപോയ ദിലീപിനെ ജാമ്യത്തിലിറക്കി അരുൺ ഗോപി ഒരുക്കിയ ചിത്രമല്ല രാമലീല..
പുറത്തുണ്ടായിരുന്ന ജനപ്രിയനായകൻ ആയിരുന്നു അയാളുടെ നായകൻ…
ഇങ്ങനെ ഒരു കേസ് ഉണ്ടാകുമെന്നോ നായകൻ വില്ലനാകുമെന്നോ നേരത്തെ അറിയാൻ അയാൾ കണിയാൻ ഒന്നുമല്ലല്ലോ…
ഇരക്ക് നീതികിട്ടാൻ ഇവിടെ നീതിന്യായ വ്യവസ്ഥ ഉണ്ട്..
ദിലീപ് കുറ്റക്കാരൻ ആണെങ്കിൽ നിയമം അയാളെ ശിക്ഷിക്കട്ടെ..
ഇത്ര വലിയ സ്ഥാനത്തിരുന്ന ആളെ അറസ്റ്റ് ചെയാമെങ്കിൽ ശിക്ഷ വാങ്ങിനല്കാനും പൊലീസിന് സാധിക്കുമല്ലോ..
ആൾക്കൂട്ടം നീതി നടപ്പാക്കാൻ ആണെങ്കിൽ ഇവിടെ ഒരു വ്യവസ്ഥാപിത ഭരണകൂടമോ നിയമവ്യവസ്ഥയോ ആവശ്യമില്ലല്ലോ..
അല്ലെങ്കിൽ തന്നെ ദിലീപ് എന്ന നടൻ നായകനായി എന്ന കാരണത്താൽ ദിലീപ് എന്ന വ്യക്തി ചെയ്തുവെന്ന് പോലീസ് പറയുന്ന ഒരു കുറ്റത്തിന്റെ പേരിൽ അരുൺ ഗോപിയുടെ കണ്ണീർ കാണുന്നതാണോ നിങ്ങൾ പറയുന്ന നീതി.. ?
അങ്ങനെയെങ്കിൽ അരുണിന്റെ നീതി എവിടെ ?
ടോറന്റിലോ അതോ ടിവിയിലോ ?
നിലവിൽ വേട്ടയാടപ്പെടുന്നതും അഗ്നിപരീക്ഷ നേരിടുന്നതും സംവിധായകൻ ആണ്..
അയാൾ എന്ത് തെറ്റാണ് ചെയ്തത് ?
എത്രയോ സിനിമകൾ പരാജയപ്പെടുന്നു..
അതുപോലെ മോശം സിനിമയെങ്കിൽ രാമലീലയും പരാജയം രുചിക്കട്ടെ..
അല്ലാതെ ദിലീപ് എന്ന പേരിൽ രാമലീല പരാജയപ്പെടനം എന്നാണ് മുന്നോട്ടവെക്കുന്നതെങ്കിൽ അതിലെ ന്യായം എവിടെയാണ്.. ?
ഇരക്ക് നീതി കിട്ടാനുള്ള അവകാശം പോലെ തന്നെ ഈ സിനിമ തീയേറ്ററിൽ എത്തിക്കാനുള്ള അവകാശം അനിയറക്കാർക്കുമുണ്ട്..
നാളെ ദിലീപ് കുറ്റക്കാരനല്ല എന്നൊരു സാഹചര്യമുണ്ടായാൽ ഇപ്പോൾ ബഹിഷ്കരിക്കുന്നവർ എന്ത് സമാധാനമാണ് അരുൺ ഗോപിയോട് പറയുക..
ദിലീപ് എന്ന വ്യക്തിയെ അല്ല രാമലീല എന്ന സിനിമയെ ആണ് ഒരു സാധാരണ പ്രേക്ഷകന് എന്ന നിലയിൽ ഞാൻ പിന്തുണക്കുന്നതും തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നതും..
അതോടൊപ്പം നടിക്ക് നീതി കിട്ടുകയും ഈ പ്രവൃത്തി ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുകയും വേണം..
എന്നാൽ അതിന്റെ പേരിൽ യാതൊരു തെറ്റും ചെയ്യാത്ത അരുൺ ഗോപിയും മറ്റ് അനിയറക്കാരും ക്രൂശിക്കപ്പെടരുത്…