കടലയും കൊറിച്ചു നടന്നു പോകുന്ന സാധാരണ ഒരു യുവാവിനെപോലെയാണ് നടൻ ഫഹദ് ഫാസിൽ കോട്ടയം നഗരത്തിലൂടെ നടന്നത്. ആദ്യം ആരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് താരത്തെ തിരിച്ചറിഞ്ഞ കോട്ടയംകാർ ഞെട്ടി. ഇമേജില്‍ ഭയമില്ലാത്ത താരമാണ് ഫഹദ് ഫാസില്‍. സിനിമയിലായാലും ജീവിതത്തിലായാലും മേക്കപ്പിന് അധികമൊന്നും പ്രാധാന്യം കൊടുക്കാത്ത താരം കൂടിയാണ് ഫഹദ് ഫാസിൽ. അതുകൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്നും ഫഹദിനെ തിരിച്ചറിയുക എന്നത് പ്രയാസമാണ്. പെട്ടെന്ന് റോഡില്‍ ഫഹദിനെ കണ്ട കോട്ടയംകാരും ഒന്നു ഞെട്ടി. മഴ പെയ്യുന്ന രാത്രിയില്‍ കടലയും കൊറിച്ച് റോഡിലൂടെ സാധാരണക്കാരനെപ്പോലെ നടക്കുകയാണ് ഫഹദ്. അപ്പോള്‍ പിന്നെ സംശയം തോന്നാതിരിക്കുമോ. താരമാണെന്ന് മനസിലായ ആരോ ഒരാള്‍ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു നടന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്, നെടുമുടി വേണു, സൌബിന്‍ ഷാഹിര്‍,വിജയരാഘവന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.