Don't Miss

ഇനി ചുമ്മാ സംസാരിച്ചാൽ മതി ഗൂഗിൾ ടൈപ്പ് ചെയ്‌തോളും

സാധാരണ ഗതിയിൽ വാട്സാപ്പിലും ഫേസ്ബുക്കിലും മലയാളത്തിൽ റ്റൈപ്പ് എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് എന്നാൽ അതിനെല്ലാം വിരാമം ഇട്ടുകൊണ്ട് ഇനി മുതൽ നമ്മുടെ മൊബൈലിൽ സംസാരിച്ചാൽ മതി നമ്മൾ സംസാരിക്കുന്ന കാര്യങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യപ്പെടും ഇത്തരം ഒരു സംവിധാനം നിലവിൽ വന്നുകഴിഞ്ഞു ഈ സംവിധാനം നിങ്ങളുടെ മൊബൈലിലും ചെയ്യാനാകും ഇതിനായി നിങ്ങൾ ചെയ്യേണ്ടത് പ്ലേസ്റ്റോറിൽനിന്നും ജിബോർഡ് എന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക


ഓഗസ്റ്റ് 14-ന് 30 ഭാഷകളിലേക്ക് കൂടി തങ്ങളുടെ വോയിസ് ടൈപ്പിംഗ് (സംസാരം വാക്കുകളാക്കുന്ന വിദ്യ) ഫീച്ചർ ഗൂഗിൾ വ്യാപിപ്പിച്ചു. ഇതോടെ മൊത്തം 119 ഭാഷകളിൽ ഈ സേവനം ലഭിക്കും. അതിൽ നമ്മുടെ മലയാളവും ഉൾപ്പെട്ടു എന്നത് സന്തോഷകരമായ കാര്യമാണ്.
ശ്രദ്ധിക്കുക*: ഇത് ചെയ്യുന്നതിന് മുമ്പ് ജി ബോർഡ്-ഉം ഗൂഗിൾ ആപ്പും അപ്ഡേറ്റ് ചെയ്യുക.
നിലവിൽ മലയാളത്തിൽ സംസാരിച്ചുകൊണ്ട് വോയിസ് സെർച്ച് (ശബ്ദം ഉപയോഗിച്ച് ഗൂഗിളിൽ തിരയാൻ) ചെയ്യാൻ മാത്രമേ സാധിക്കൂ. മറ്റു ആപ്പുകളിലേക്കും സേവനം വൈകാതെ എത്തുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഇത് എങ്ങനെ സജ്ജമാക്കാൻ സാധിക്കുമെന്നറിയാൻ വീഡിയോ കണ്ടു നോക്കൂ…

ഉപകാരപ്രദമായാൽ ഷെയർ ചെയ്യൂ

Total
0
Shares

About admin