Don't Miss

നീലകാശത്തിന്റെ എഴുത്തുകാരൻ ഹാഷിറിന്റ ഇപ്പോഴത്തെ അവസ്ഥ


-ഹാഷിർ മുഹമ്മദിന്റെ കഥ –
ഈ ഫോട്ടോയിൽ കാണുന്നത് നമ്മുടെ നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആണ്‌

ഇദ്ദേഹം ഇപ്പൊ എവിടായാണ് ഇങ്ങേർക്ക് എന്ത് പറ്റി എന്നതിലേക്ക് ഒക്കെ നമുക്ക് പിന്നെ വരാം…
നീലാകാശം പോലെ ഒരു സിനിമയുടെ നട്ടെല്ലുള്ള തിരകഥ എയുതിയത് ഈ പയ്യൻ ആണ്‌…

ആ സിനിമ കണ്ടവർക്ക് അറിയാം ഒരു സാദാരണ മലയാളി പയ്യന്റെ തലയിയിൽ ഒന്നും ഇത്രേം മികച്ച ഒരു സ്ക്രിപ്റ്റ് എഴുതാനുള്ള പൊട്ടൻഷ്യൽ ഒന്നും കാണില്ല എന്ന് പക്ഷെ ഹാഷിർ മുഹമ്മദ്‌ ഞെട്ടിച്ചു…
അദ്ധേഹത്തിന്റെ ആ രചനയിൽ വെറും ബുള്ളെറ്റ് മാത്രം അല്ല ഉണ്ടായിരുന്നത് അതിൽ സൗഹൃദം ഉണ്ടായിരുന്നു പ്രണയം ഉണ്ടായിരുന്നു വിപ്ലവം ഉണ്ടയായിരിന്ന

മാതാ പിതാക്കളോട് ഉള്ള സ്നേഹം ഉണ്ടായിരുന്നു


മലബാർ മേഖലകളിൽ നിലനില്കുന്ന സാമൂഹ്യ പിന്തിരിപ്പൻ നിലപാടുകളീലേക്ക് ഉള്ള ചൂണ്ടു വിരൽ ആയിരുന്നു കാസിയുടെ വീട്ടിലെ സംഭവങ്ങൾ ചൂണ്ടികാണിച്ചത്….

മലബാർ മേഘലയിൽ ഉള്ള അതിക ആണ്പിള്ളേർക്കും ചോദിയ്ക്കാൻ ഉള്ള അതെ കാര്യം ഇപ്പോയും ഒരു ആണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ അവടെ മറ്റു ചിലത് ചിന്ദിക്കുന്ന കാസിയുടെ വീട്ടിലെ വേലക്കാരിയും ഒരു അന്യ മതത്തിലെ പെണ്ണ് വീട്ടിൽ ഇരുന്നാൽ അവടെ ബർകത്ത് ഉണ്ടാവില്ല എന്ന് പറയുന്ന കാസിയുടെ കുടുംബക്കാരും തന്റെ മകന്റെ ഇഷ്ട്ടങ്ങൾ അംഗീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിലും ചുറ്റുമുള്ളവരുടെ കുത്ത് വാക്കുകൾ പേടിച്ചു കാസിയെ അസിയിൽ നിന്നു അകറ്റുന്ന അവന്റെ മാതാപിതാക്കളും…

ഇവയിൽ ഒന്നും ഞങ്ങള്ക് അന്യമല്ല…
ഹാഷിർ മുഹമ്മദ്‌ എന്ന മലപ്പുറം കാരന്റെ തൂലികയിൽ വിരിഞ്ഞ സുവർണ്ണ കാവ്യം തന്നെ ആയിരന്നു നീലാകാശം….


2014/ൽ  ആയിരുന്നു അതു ഒരു ഭ്രാന്തനെ പോലെ ഹാഷിർ തന്റെ അടുത്ത പരിജയത്തിൽ ഉള്ളാ ഒരു സ്ത്രീയെ കേറി പീഡിപ്പിക്കാൻ ശ്രമിച്ചു അറസ്റ്റ് ചെയ്തു എന്നിങ്ങനെ ഉള്ള വാർത്തകൾ നിങ്ങൾ അറിഞ്ഞു തുടങ്ങിയത്….

ഒരു ഭ്രാന്തനെ പോലെ ആയിരുന്ന് അന്ന് അദ്ദേഹം പോലീസിനോട് മറുപടി പറഞ്ഞത് അദ്ദേഹം ഈ സംഭവം നടന്നപ്പോൾ മയക്കുമരുന്നു ഉപയോഗിച്ചിരുന്നു എന്ന് തെളിഞ്ഞു….

പിന്നീട് അദ്ധേഹത്തെ 3. 5 വർഷം തടവിന് വിധിച്ചു എന്നും അവസാനമായി അറിയാൻ കയിഞ്ഞു

അദ്ദേഹം ചെയ്ത തെറ്റിനെ ഞാൻ ഒരിക്കലും ന്യായികരിക്കില്ല പക്ഷെ ഇത്ര മികച്ച ഒരു തിരകഥകൃത്തിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് ഏറെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്

ലഹരിയുടെ മുകളിൽ അന്ന് അദ്ദേഹം ചെയ്ത ഒരു തെറ്റിന്റെ  പേരിൽ ആ നല്ല കലകാരനെ തളർത്താൻ കയ്യും എന്ന തോനുന്നില്ല….

ഇന്നു നിങ്ങളുടെ പേരു ഈ സിനിമ ലോകം മറന്നിരിക്കുന്നു പക്ഷെ നിങ്ങളുടെ ആ സിനിമയോടുള്ള ലഹരിക്ക്‌ മുകളിൽ വിരിഞ്ഞ നീലാകാശം എന്ന സൃഷ്ടിയെയും അതിലെ ഓരോ ഡയലോഗ്കളും ഞങ്ങൾ മറനിട്ടില്ല…

അതെ ഹാഷിറിന്റെ വിധി ഹാഷിറിന്റെ തീരുമാനങ്ങൾ ആണ്‌ ഇനിയും ഞങ്ങൾക്ക് നീലാകാശവും ആമിയും പോലെ ഉള്ള സിനിമകൾ വേണം…

എല്ലാം മറക്കാൻ ആയി കാസി പോയത്‌ പോലെ  ബുള്ളെറ്റ് എടുത്തു ഹിമാലയത്തിലേക്ക് ഒരു യാത്ര പോകു ഹാഷിർ അവിടെ എല്ലാ പാപങ്ങളും കയുകി കളയു…  ആ പഴയ ഹാഷിർ ആയി മടങ്ങി വരൂ  …

Total
0
Shares

About admin