Don't Miss

സിനിമക്ക് തീയേറ്ററുകളിൽ ആളുകൾ കയാറാത്തിന് കാരണം പ്രേക്ഷകർ മാത്രമാണോ

കാറ്റിന് ആളില്ലത്രേ മലയാളിയുടെ കുഴപ്പമാണത്രെ തീയറ്ററിൽ പോയി കാണാത്തവർ എല്ലാരും സിനിമാസ്നേഹികൾ അല്ലത്രേ. Solo തീയറ്ററിൽ കാണാത്തവരും സിനിമാ സ്നേഹികൾ അല്ല എന്നാണ് പറയുന്നത്. ഒരു സിനിമ തീയറ്ററിൽ പോയി കാണാൻ പ്രേരിപ്പിക്കുന്നത് എന്താണ്? പ്രേക്ഷകൻ എന്ത് കാണാൻ ആണ് തീയറ്ററിൽ പോകുന്നത് ?


മൾട്ടിപ്ലെക്സിൽ ഒരു പ്രേക്ഷകൻ 100 മുതൽ 600 രൂപാ മുതൽമുടക്കിലാണ് സിനിമ കാണുന്നത്. എന്നാൽ ഈ കൊടുക്കുന്ന കാശിനു കിട്ടേണ്ടത് കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സിനിമ നിര്മിക്കുന്നവർ ശ്രെദ്ധിക്കേണ്ടതല്ലേ.വൈകുന്നേരം വരെയുള്ള കഷ്ടപടിന്‌ ശേഷം അല്പനേരത്തെ വിശ്രമ വേളയായിട്ടാണ് 80 ശതമാനം മലയാളികളും തീയേറ്ററുകളിൽ എത്തുന്നത്. അവർ മിക്കവാറും സിനിമയെ വിലയിരുത്തുന്നവർ ആയിരിക്കില്ല , റീവ്യൂ എഴുതബുന്നവരായിരിക്കില്ല.വിനോദം എന്ന ഒറ്റ ദിശയിൽ മാത്രം ചിത്രം കാണുന്നവരായിരിക്കും. എന്നാൽ പലർക്കും പലസിനിമകളും നിരാശയാണ് നൽകുന്നത്. എന്നിട്ട് ഡയറക്‌ടരുടെ പരീക്ഷണ ചിത്രം എന്ന പേരും ഇതിനു ഇരയാകുന്നത് സാധാരണ പ്രേക്ഷകരും.

വളരെ ചുരുക്കം ഒരു ശതമാനം ഒഴികെ എല്ലാവരും സ്വന്തം എന്ജോയ്മെന്റിനാണ് തീയറ്ററിൽ പോകുന്നത്. സാധാരണ പ്രേക്ഷകൻ – അവന് കാമറ ആംഗിലോ, മേക്കിങ് രീതിയോ ഒന്നും പ്രശ്നമല്ല.  കുറെ തമാശ വേണം. പ്രണയം വേണം. ബോറടിക്കാതെ കാണണം. കോമഡികളും, ട്വിസ്റ്റും വേണം. നായകൻ ജയിക്കണം. കുടുംബവും സന്തോഷവും വേണം. അത് കാണാൻ ആണ് പ്രേക്ഷകർ പോകുന്നത്.


വിജയ ചിത്രങ്ങളായ സിദ്ധിക്ക് ലാൽ ചിത്രങ്ങൾ, മീശമാധവൻ, ദൃശ്യം, പുലിമുരുകൻ -ഇതൊക്കെ ഒന്ന് പരിശോധിച്ചു നോക്കുക. എല്ലാവർക്കും ആവശ്യത്തിൽ അധികം ടെൻഷൻ ഉണ്ട് ഇന്നത്തെ കാലത്ത്. അതുകൊണ്ട് സംഘർഷങ്ങൾ കാണാൻ പ്രേക്ഷകന് തീയറ്ററിൽ പോയി കാശും, സമയവും കളയേണ്ട ആവശ്യമില്ല.  അവൻ dvd വാങ്ങി കാണും. ഇല്ലെങ്കിൽ ടോറന്റ്. സിനിമയെ തീയറ്ററിൽ തന്നെ കണ്ടിട്ടേ കാര്യമുള്ളൂ എന്ന് തോന്നിക്കുന്ന ഘടകങ്ങൾ ഉള്ളതുകൊണ്ടാണ് ബാഹുബലി പോലെയുള്ള ചിത്രങ്ങൾ വിജയിച്ചത്. കഥയല്ല, മേക്കിങ് കാണാൻ ആണ് പ്രേക്ഷകർ തീയറ്ററിൽ കയറിയത്.  ഗപ്പി പോലുള്ള കഥയുള്ള സിനിമകൾ dvd ഇട്ട് കാണാനും കാരണം അതാണ്‌.

അതുകൊണ്ട് ദയവുചെയ്ത് പ്രേക്ഷകനെ ചീത്ത വിളിക്കാതെ ഇരിക്കുക.  ഇനിമുതൽ പ്രേക്ഷനെ തീയേറ്ററിലേക്ക് ആകർഷിക്കുന്ന സിനിമ പിടിക്കുക.
ട്രെയ്‌ലർ, ടീസർ ഇവയിൽ അത് വ്യക്തമാക്കുക.
അവരു കയറിക്കോളും.

Total
0
Shares

About admin