Don't Miss

മോളിവുഡിന്റെ ലോക റെക്കോർഡുകൾ

മലയാളികൾക്കു സിനിമ എന്ന് പറയുന്നത് ഒരു വിനോദം മാത്രമല്ല, പകരം ജീവിതത്തിന്റെ ഒരു ഭാഗമാണു. ഈ ചിന്താഗതിതന്നെയാണു മലയാളസിനിമകളെ അതിന്റെ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യൻ സിനിമകളിലേക്കു ലോകജനശ്രധയെ ആകർഷിക്കുന്നതിൽ മലയാളസിനിമക്കും സിനിമാത്താരങ്ങൾക്കും ഒരു വലിയ പങ്കുണ്ട്. ഇതിനൊരു ഉത്തമ ഉദാഹരണമാണ് മോളിവുഡ് കൈവരിച്ചിട്ടുള്ള ഗിന്നസ് റെക്കോർഡുകൾ.

 

പ്രേം നസീർ

മലയാളസിനിമയുടെ നിത്യഹരിതനായകൻ തന്നെയാണു മോളിവുഡിന്റെ ഗിന്നസ് റെക്കോർഡുകളിൽ മുൻപന്തിയിൽ   നിൽക്കുന്നതു. 1950 മുതൽ മലയാള സിനിമാരംഗത്തു സജീവമായ ശ്രീ പ്രേം നസീർ 800 – ൽപരം സിനിമ്മകളിൽ തന്റെ അഭിനയ വൈഭവം കാഴ്ച്ചവെച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഏറെയും പ്രേം നസീർ നായകവേഷം തന്നെയാണു കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഈ സവിശേഷതതന്നെയാണ് പ്രേം നസീറിനെ ലോക റെക്കോർഡിനു അർഹനാക്കിയതും.

പ്രീ നാസീറിനു നാലു ലോക റെക്കോർഡുകളാണൂ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്;

ഒന്ന്:- 725 ഓളം സിനിമകളിൽ പ്രധാനവേഷത്തെ കാഴ്ചവെച്ചതിനുള്ള റെക്കോർഡ്.

രണ്ട്:- 130ഓളം സിനിമകളിൽ ഒരേ നായികയുമൊത്തു (ഷീല) അഭിനയിച്ചതിനുള്ള റെക്കോർഡ്.

മൂന്ന്:- 80ൽപരം നായികമാരുമൊത്തു അഭിനയിച്ചതിനുള്ള റെക്കോർഡ്

നാല്:- 1 വർഷത്തിൽ 39 സിനിമകളിൽ പ്രധാനവേഷത്തെ അവതരിപ്പിച്ചതിനുള്ള റെക്കോർഡ് (1979)

 

ജഗതി ശ്രീകുമാർ

മലയാളസിനിമയുടെ ഹാസ്യരാജാവായ ശ്രീ ജഗതി ശ്രീകുമാറും കരസ്ഥമാകീട്ടുണ്ട് മോളിവുഡിനുവേണ്ടി ഒരു വേൾഡ് റെക്കോർഡ്. 1975 മുതൽ സിനിമാരംഗത്തു സജീവമായ ജഗതി ശ്രീകുമാറിനു 1000 ൽപരം സിനിമകളിൽ കഥാപാത്രത്തിന് ജീവൻനൽകിയതിനുള്ള റെക്കോർഡാണു കൈവരിക്കാൻകഴിഞ്ഞതു.

ഏതുതരത്തിലുള്ള കഥാപാത്രമായാലും അതിനെ ജീവനുറ്റതാക്കുകയും, എന്നും കാണികളുടെ മനസ്സിൽ ഓർത്തുവെക്കാൻ പാകമുള്ള ഒന്നാക്കിമാറ്റാനുള്ള ജഗതി ശ്രീകുമാറിന്റെ കഴിവിനെ പകരംവെക്കാൻ മലയാള സിനിമയിൽ മറ്റാരും ഇല്ലാ എന്നുതന്നെ പറയാം.

 

ഗിന്നസ് പക്രു (അജയ് കുമാർ)

ഗിന്നസ് പക്രു ലോക റെക്കോർഡുകളിൽ ഇടംനേടിയതു 2005-ൽ പുറത്തിറങ്ങിയ അത്ഭുദ ദീപ് എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ്. ഉയരം കുറഞ്ഞ ഒരു നടൻ സിനിമയുടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഗിന്നസ് പക്രുവിനു വേൾഡ് റെക്കോർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതു.

 

പുലിമുരുകൻ

മോളിവുഡിന്റെ ഇക്കാലത്തേയും മികച്ച ചിത്രമായിമാറിയ പുലിമുരുകനുമുണ്ട് ഒരു വേൾഡ് റെക്കോർഡ്. സിനിമയുടെ അത്ഭുതവിജയത്തിനുശേഷം 3d രൂപത്തിൽ ഇറങ്ങിയ പുലിമുരുകൻ
20,000 കണികൾക്കുമുമ്പേ ഒന്നിച്ചു പ്രദർശിപ്പിച്ചതിനുള്ള വേൾഡ് റെക്കോർഡാണ് കരസ്ഥമാക്കിയത്. അങ്ങനെ ഏറ്റവും കൂടുതൽ ജനങ്ങൾ ഒന്നിച്ചുകണ്ട 3d ചിത്രം എന്ന പ്രശസ്തിയും പുലിമുരുകനു ലഭിച്ചു

Total
0
Shares

About admin