Don't Miss

മ്യാൻമറിലെ റോഹിൻഗ്യ പ്രതിസന്ധിയുടെ കാരണമെന്ത്?

മതവും മതപരമായ ചിന്തകളും മാനുഷിക ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു കടക്കമാണ്.അതുകൊണ്ടുതന്നെ കാലമെത്രകഴിഞ്ഞാലും, എത്രതന്നെ പോരോഗമിച്ചാലും മതവിശ്വസികളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങൾ വരാൻപോകുന്നില്ല. എന്തന്നാൽ സംസ്കാരം ഉള്ളടത്തോളം കാലം മാതങ്ങൾക്കും സമൂഹത്തിനിടയിൽ സ്ഥാനമുണ്ടാകും.

എന്നാൽ മതങ്ങൾക്കു മനുഷ്യനെ ഒരുമിപ്പിക്കാനും അതുപോല വിഭജിപ്പിക്കാനുമുള്ള കഴുവുണ്ട്. മതത്തിന്റെ പേരിലുല്ല തമ്മിത്തല്ലൽ നമ്മൾ പണ്ടുമുതലേ കണ്ടുവരുന്ന ഒരു കാഴ്ച്ചയാണ്.മ്യാന്മറിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്

സ്വദം രാജ്യത്തിൽ സംസ്കാരശുദ്ദി കൈവരിക്കണം എന്ന മ്യാന്മാർ ഭരണകൂടത്തിന്റെ തീരുമാനഭലമായി അരങ്ങേറുന്ന ദയനീയ കാഴ്ചകളാണ് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നതു. റോഹിൻഗ്യ എന്ന ന്യൂനപക്ഷ സമൂഹത്തിനു നേരെ അരങ്ങേറുന്ന വർഗീയതക്കൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞിട്ടു കറച്ചുനാളുകൾകഴിഞ്ഞു. മതങ്ങളുടെ അടിസ്ഥാനത്തിൽ മാനുഷിക അവകാശങ്ങൾക്കുപോലും അർഹതല്ലാതെ സ്വന്ധം രാജ്യത്തു ഒതുങ്ങികൂടേണ്ടിവരുന്ന അവസ്ഥ റോഹിൻഗ്യ ജനസമൂഹത്തിനു സംഭവിച്ചതുപോലെ നമ്മൾക്കു ചരിത്രത്തിൽ പലയിടങ്ങളിലും കാണാന്കഴിയുന്നതാണ്.

മതങ്ങൾക്കു മനുഷ്യരെ കോർത്തിണക്കാനും അതേപോലെ വേർപെടുത്താനുമുള്ള കഴിവുണ്ട്. ഇതുതന്നെയാണു ഇപ്പോൾ മ്യാന്മാർലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

 

ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കേണ്ട ഭരണകൂടവും, സുരക്ഷിദത്വം ഉറപ്പുവരുത്തേണ്ട ഭരണനിർവഹരും ഉൾപ്പടെയുള്ളവർ ഇപ്പോൾ റോഹിൻഗ്യ സമൂഹത്തിനെതിരാണ്.

മ്യാന്മാർ ഒരു ബുദ്ധമത പൂരിപക്ഷമുള്ള രാജ്യമാണ്. അതുകൊണ്ടതന്നെ അവിടുത്തെ ഭരണകൂടവും ബുദ്ധമതാധികാരികളുടെ കയ്യിലാണുള്ളത്.
മ്യാന്മറിൽ വസിക്കുന്ന റോഹിൻഗ്യ പോലുള്ള ന്യൂനപക്ഷ സമൂഹത്തിനു ഭരണാന്തര വിഷയങ്ങളിൽ യാതൊരു സ്വധീനവും ഇല്ല.
ഇതുതന്നെയാണ് റോഹിൻഗ്യയുടെ ദയനീയ അവസ്ഥയുടെ പ്രധാനകാരണമെന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു.

Related image

റോഹിൻഗ്യ ജനങ്ങളെ ഇസ്ലാം മത വിശ്വാസികളായാണ് ലോകമെങ്ങും അറിയപ്പെടുന്നത്. വാസ്തവത്തിൽ ഇസ്ലാമിനു പുരമേ ഹിന്ദുമതവിശ്വാസികളും ഈ സമൂദയത്തിൽ കാണപെടുന്നുണ്ട്.

റോഹിൻഗ്യയുടെ ഈ വിഷമാവസ്തയുടെ കാരണത്തെകുറിച്ച് ഒരു ബുദ്ധമതാധികാരിയുടെ വാക്കുകൾ എങ്ങനെ;

“മ്യാന്മാർ ഒരു ബുദ്ധമതവിശ്വാസികളുടെ രാജ്യമാണു. നൂറ്റാണ്ടുകൾക്കു മുൻബെതന്നെ ബുദ്ധവിശ്വാസികൾ ഇവിടെ വസിക്കുന്നതാണ്. റോഹിൻഗ്യ ഇവിടെ കുടിയേറിപ്പാർത്തവരാണ്, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നും വന്നവരാണ് അവർ. റോഹിൻഗ്യ പിന്തുടരുന്ന മതവും അതിനൊരു ഉദാഹരണമാണ്.”

” ബുദ്ധവിശ്വാസികളെ അടിച്ചമർത്താനാണു റോഹിൻഗ്യ ആഗ്രഹിക്കുന്നത്. അവർക്കു ഈ രാജ്യത്തിൽ തുല്യ സ്ഥാനം കൊടുത്തുകഴിഞ്ഞാൽ അതു ബുദ്ധമതസ്ക്കറുടെ പതനത്തിനു കാരണമാകും.”

” റോഹിൻഗ്യ മ്യാന്മാർഇൽ വസിക്കേണ്ടവരല്ല , അവർക്കു ബംഗ്ലാദേശ് പോലുള്ള ഇസ്ലാം മതസ്‌കരുടെ രാജ്യങ്ങൾ ഉണ്ട്. ബുദ്ധമതവിശ്വാസികൾക്കു മ്യാന്മാർ അല്ലാതെ വേറെ രാജ്യങ്ങൾ ഇല്ല. അതുകൊണ്ടുതന്നെ മറ്റുരാജ്യങ്ങൾ റോഹിൻഗ്യയെ ഏറ്റെടുക്കാൻ തയ്യാറാകണം.”

ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നതും, അവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതും ഒരു പ്രശ്നത്തിന്റെയും പരിഹാരമാവുന്നില്ല. മ്യാൻമറിലെ പ്രശ്നങ്ങ്ളുടെ കാരണം സ്വന്ധം രാജ്യത്തെ ജനങ്ങളെ തിരിച്ചറിയാൻ കഴിയാത്തതാണ്.

Image result for rohingya violence

 

സംസ്കാരവും മതവും ഒന്നാണ് എന്നു വിശ്വസിക്കുന്ന ജനസമൂഹമാണ് നമ്മൾ.

റോഹിൻഗ്യ ഇസ്ലാം മതവിശ്വാസികൾ ആണെങ്കിലും അവർ മ്യാൻമറിന്‍റെ സംസ്കാരതെ തന്നെയാണ് പിന്തുടരുന്നത്
അവരുടെ ജീവിതരീതികൾ മറ്റു രാജ്യങ്ങളിലെ ഇസ്ലാം മാതവിശ്വാസികളിൽ നിന്നും വളരെ വ്യത്യസ്തമാണ്.

ഇതിനൊരു ഇദാഹരണമായി ഇന്ത്യ യിലെ ക്രിസ്റ്റീയമതവി്ശ്വഅസികളെ എടുക്കാം.
ക്രിസ്ത്യാനിറ്റി യൂറോപ്പിലും മദ്യ ഏഷ്യയിലും ഉത്ഭവിച്ച ഒരു മതം ആണ്. എന്നാൽ ഇന്ത്യയിലെ ക്രിസ്റ്റീയ മതവിശ്വാസികളുടെ ജീവിതരീതി മറ്റുപലരാജ്യങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഇവരുടെ മതക്കോഷപരിപടികൾ ഹിന്ദുമതവിശ്വാസികളുടേതുമായി വളരെ സാമ്യത ഉണ്ടായിരിക്കും. ഇതുകൊണ്ടു വ്യക്തമാകുന്നത് മതം ഏതായാലും ഒരാളുടെ ജീവിതരീതി അയാളുടെ സംസ്കാരവുമായി ബന്ധപെട്ടിരിക്കുമെന്നതാണ്.

റോഹിൻഗ്യയെ നോക്കികഴിഞ്ഞാൽ നമ്മൾക്കു മനസിലാകും അവർ മുസ്ലിംസ്നെ പോലെയല്ല മറിച്ചു ബുദ്ധമതസ്‌കരുടെ സാദ്രശ്യമുള്ളവരാണു. റോഹിൻഗ്യ ഒരു മതസമൂഹമല്ല മറിച്ചു ഒരു സംസകരമാണ്.
ഏതൊരു സംസ്കാരത്തിന്റെയും ഉദ്ദേശം വിഭജനമല്ല, ഒത്തൊരുമയാണു. മ്യാന്മാർലെ ഇപ്പോഴുത്തെ പ്രശ്നങ്ങളുടെ പ്രധാനകാരണം രാഷ്ട്രതന്ത്രത്തിൽ മാതപരമായ ചിന്തകൾ ഉൾപെടുത്തുന്നതാണ്.

Total
0
Shares

About admin