Don't Miss

നിങ്ങൾ കണ്ടിരിക്കേണ്ട അഞ്ചു അന്യഭാഷാ യുദ്ധ സിനിമകൾ

സേവിങ് പ്രൈവറ്റ് റെയ്ൻ

സ്റ്റീവൻ സ്പിൽബർഗ്-ന്റെ സിനിമയായ സേവിങ് പ്രൈവറ്റ് റെയ്ൻ രണ്ടാം ലോകമഹായുദ്ധസമയത്ത് നടന്ന നോർമാണ്ടി കടന്നുകയറ്റത്തെ ആസ്പദമാക്കിയുള്ളതാണ്. ഒമഹ ബീച്ചിൽ വച്ചുനടന്ന ദാരുണമായ അമേരിക്ക- ജർമൻ പട്ടാളക്കാരുടെ ഏറ്റുമുട്ടലിനെയാണ് ചിത്രം പ്രധാനമായും ചർച്ചചെയ്യുന്നതു.
1998 -ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ രണ്ടാംലോകമഹായുദ്ധത്തെ പുനർസൃഷ്ട്ടിക്കുന്നതിനുപുറമെ ഒരു കൂട്ടം അമേരിക്കൻ പട്ടാളക്കാരെ ഒരു വേറിട്ട ദൗത്യം നിർവഹിക്കുന്നതിനുവേണ്ടീ ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തേയ്ക്ക് പറഞ്ഞയക്കുന്നതിനെ കുറിച്ചും, തൽഫലമായി അവർ നേരിടുന്ന സംഭവവികാസങ്ങളെക്കുറിച്ചും ചിത്രം നമ്മെ കാണിച്ചുതരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ ഡി-ഡേ എന്നു വിശേഷിപ്പിക്കുന്ന നോർമാണ്ടി യുദ്ധത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ലക്ഷകണക്കിന് പട്ടാളക്കാർ കൊല്ലപ്പെട്ട ഈ ദുരന്തത്തെ സാദാരണക്കാരുടെ നെഞ്ചിടിപ്പുക്കന്ന രീതിയിലാണ് സംവിദായകനായ സ്റ്റീവൻ സ്പിൽബർഗ് പുനരാവിഷ്‌ക്കരിച്ചിരിക്കുന്നതു.
നമ്മുടെ പ്രീയപ്പെട്ട ഹോളിവുഡ് നടനായ വിൻ ഡീസലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്‌തിരിക്കുന്നു.
രണ്ടാംലോകമഹായുദ്ധത്തിന്റെ ഒരു നേർകാഴ്ചതന്നെയാണ് ഈ സിനിമയിൽ നിന്നും നമ്മൾക്ക് ലഭിക്കുന്നത്

 

 

വീ വെയർ സോൾജിയേഴ്സ്

2002 – ൽ പുറത്തിറങ്ങിയ ഈ ചിത്രം നവംബർ 14, 1995 നടന്ന ല ഡ്രാങ് എന്ന യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ്. റാൻഡൽ വാലസ് സംവിധാനം ചെയ്‌ത ഈ സിനിമ ഒരു പ്രതികാരം വീട്ടുന്നതിനെകുറിച്ചാണ് പറയുന്നത്. 1954 – ൽ വിറ്റ്നാമില് മാങ്ങ യാങ് പാസിൽ ഫ്രഞ്ച് പട്ടാളക്കാരും വിറ്റ് മിന്ഹ സൈന്യവും തമ്മിൽ നടന്ന യുദ്ധത്തിൽ ഫ്രഞ്ച് സൈന്യത്തെ ഒളിപ്പോരിലൂടെ കീഴ്‌പ്പെടുത്തുകയും വിറ്റ് മിന്ഹ സൈന്യത്തിന്റെ കമ്മാൻഡറിന്റെ ഉത്തരവ് പ്രകാരം എല്ലാവരെയും ദാരുണമായി കൊന്നുടുക്കുകയും ചെയ്‌തു.
11 – ന്നു വര്ഷങ്ങൾക്കു ശേഷം വിയറ്റ്നാം യുദ്ധസമയത് ഒരു പകപോക്കൽ എന്ന രീതിയിൽ യുണൈറ്റഡ്‌ സ്റ്റേസ് ആർമി 4000 ആൾകാർ ഉള്ള വിറ്റ്‌നാമി പട്ടാളക്കാരെ കീഴ്‌പ്പെടുത്തുന്നതിനെകുറിച്ചാണ് ഈ സിനിമ പറയുന്നത്.
യുദ്ധഭൂമിയിൽ നടക്കുന്ന കാര്യങ്ങളെ വളരെ നന്നായി ചിത്രീകരിച്ചിരിക്കന്നതിനു പുറമെ, ഒരു രാജ്യത്തിനുവേണ്ടി പോരാടുന്ന പട്ടാളക്കാരുടെ ജീവിതരീതികളെക്കുറിച്ചും ഈ ചിത്രം പറയുന്നുണ്ട്.

 

 

പേൾ ഹാർബർ

2001 -ൽ പുറത്തിറങ്ങിയ ഈ ചിത്രം യൂ എസ്- ലെ പേൾ ഹാർബറിൽ 1942 നടന്ന ജാപ്പനീസ് വായുസേനയുടെ ദാരുണകൃത്യത്തെ കുറിച്ചാണു പറയുന്നത്. ചിത്രത്തിൽ പേൾ ഹാർബർ ദുരന്തത്തെ വളരെനന്നായി ചിത്രീകരിച്ചിരിക്കുന്നതിനു പുറമെ പ്രണയത്തെ കുറിച്ചും സൈനിക സേവനത്തിൽ ഏർപെടേണ്ടിവരുന്ന വനിതകളിടെ കഷ്ട്ടതകളെയും നമുക്ക് കാണാൻകഴിയുന്നതാണ്. ചിത്രം കടന്നു പോകുന്നത് യൂ എസ് വായുസേനയിലെ അംഗമാകാൻ കഠിനപ്രയത്റണം നടത്തുന്ന രണ്ടു ചെറുപ്പക്കാരിലൂടെയാണ്. അപ്രതീക്ഷിതമായി നടക്കുന്ന ജാപ്പനീസ് അധിനിവേശത്തെ നേരിടുന്ന യൂ എസ് സേനയുടെ നേർക്കാഴ്ചയാണ് ഈ ചിത്രം. പുസ്തകങ്ങളിലും മറ്റും വായിച്ചറിഞ്ഞ പേൾ ഹാർബർ ആക്രമണത്തെ വളരെ മികവോടെതന്നെയാണ് ചിത്രത്തിന്റെ സംവിധയകാൻ മൈക്കൽ ബേ പ്രേക്ഷകർക്കു ഒരുക്കിയിരിക്കുന്നത്.

 

 

ടെയുഗുക്കി: ദി ബ്രദർഹുഡ് ഓഫ് വാർ

കൊറിയൻ യുദ്ധത്തെ കുറിച്ചും അവിടുത്തെ ജനങ്ങൾക്കു സഹിക്കേണ്ടിവന്ന കഷ്ട്ടതകളെക്കുറിച്ചും നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ഈ ദുരന്തത്തെ അടിസ്ഥാനമാക്കി 2004 – ൽ നിർമിച്ച ഒരു സൗത്ത് കൊറിയൻ സിനിമയാണ് ടെയുഗുക്കി: ദി ബ്രദർഹുഡ് ഓഫ് വാർ. കൊറിയയിൽ യുദ്ധം തുടങ്ങിയശേഷം സ്വന്തം നാട്ടിൽനിന്നും ഒളിച്ചോടുന്ന രണ്ടു സഹോദരന്മാർ സൗത്ത് കൊറിയൻ സൈന്യത്തിന്റെ നിർബന്ധപ്രകാരം പട്ടാളക്കാരാവേണ്ടിവരുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നഗങ്ങളുമാണ് ഈ സിനിമ പറയുന്നത്.
യുദ്ധപരിചയമോ പരിശീലനമോ ഇല്ലാത്ത ഒരുകൂട്ടം ചെറുപ്പക്കാർ അനുഭവിക്കേണ്ടിവരുന്ന ദയനീയ സംഭവങ്ങളെയാണ് ഈ ചിത്രം നമ്മെ കാണിച്ചുതരുന്നത്.

 

 

ലോൺ സർവൈവർ

അഫ്ഗാനിസ്ഥാനിൽ നടന്ന യുദ്ധത്തെ ആസ്‌പദമാക്കി ചിത്രീകരിച്ച 2013 -ൽ പുറത്തിറങ്ങിയ സിനിമയാണ് ലോൺ സർവൈവർ. ഒരു താലിബാൻ സംഘത്തെ വധിക്കാൻവേണ്ടി പുറപ്പെടുന്ന ഏതാനം അമേരിക്കൻ പട്ടാളക്കാരുടെ പരാജയപ്പെട്ട ഒരു ദൗത്യത്തെയാണ് സിനിമ ചർച്ചചെയ്യുന്നതു. ഒരു കൈപിഴവുമൂലം ദൗത്യം നിർവഹിക്കാനാവാതെ തിരിച്ചുപോകാൻ ശ്രമിക്കുന്നതിനിടയിൽ താലിബാൻ ഭീഗരവാദികളുമായി ഏറ്റുമുട്ടേണ്ടിവരുകയും അവരുടെ കയ്യിൽനിന്നു രക്ഷപെടാൻ വേണ്ടി ചെയ്യുന്ന ചില ആകസ്മികമായ കാഴ്ചകളാണ് സംവിധായകൻ ഈ സിനിമയിലൂടെ നമ്മെ കാണിച്ചുതരുന്നത്. സിനിമയുടെ പേരുപോലെതന്നെ യുദ്ധത്തിനിടയിൽ ഒറ്റപെട്ടുപോകുകയും ഏകനായി യുദ്ധം ചെയേണ്ടിവരുന്ന ഒരു പട്ടാളക്കാരന്റെ കഥ മികവുറ്റ രീതിയിൽ സംവിധായകാൻ അവതരിപ്പിച്ചിരിക്കുന്നു.

Total
0
Shares

About admin