Don't Miss

പ്രണയത്തിൻ്റെ ചരിത്രം ആവർത്തിക്കുമ്പോൾ “ഒരു തിരിഞ്ഞുനോട്ടം” പ്രതീക്ഷയാണ്; ഷോർട്ട് ഫിലിം വൈറൽ;

പ്രണയ ദിനത്തിൽ ജീവിതത്തിൻ്റെ മധുര കാവ്യഭംഗിയും ഗ്രാമ ദൃശ്യാവിഷ്കാരവും കോർത്തിണക്കി ശരത്ത് സംവിധാനം ചെയ്ത “ഒരു തിരിഞ്ഞ് നോട്ടം” എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം റിലീസ് ചെയ്തു.

യഥാർത്ഥ പ്രണയത്തിൽ, തലമുറകൾ താണ്ടിയ അനുഭവങ്ങളുടെ മാസ്മരിക  തലങ്ങളിലൂടെ സഞ്ചരിക്കുന്ന കാവ്യാത്മകമായ ഒരു കഥയാണ് യദു കൃഷ്ണൻ്റെ  ഒരു തിരിഞ്ഞുനോട്ടം പറയുന്നത്.!

സത്യമുള്ള പ്രണയത്തിൻ്റെ തീവ്രത എത്രമാത്രമെന്ന് ഒരിക്കലും പറഞ്ഞറിയിക്കാൻ ആവില്ല. അത് പ്രണയിച്ച് തന്നെ അറിയണം. അത്തരം ഒരു പ്രണയത്തിൻ്റെ എല്ലാ സൗന്ദര്യവും “ഒരു തിരിഞ്ഞുനോട്ടം” മനോഹരമായി  ഒപ്പിയെടുത്തിരിക്കുന്നു.

തൻ്റെ പ്രണയിനിയുടെ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിക്കുന്ന നിരവധി കാമുകൻന്മാരുടെ ഇടയിലേക്ക് ,അതിലുപരി പ്രണയം കൊതിക്കുന്ന മനസുകളിലേക്ക് ” ഒരു തിരിഞ്ഞുനോട്ടം ” ക്യാമറ ചലിപ്പിച്ചിരിക്കുന്നു എന്ന് പറയാം.!

Oru Thirinjunottam Malayalam Short film

ബിബിൻ ബെന്നി, സുഫി മരിയ മാത്യു , കല്യാണിയമ്മ, ശ്രുതി തണ്ണിത്തോട് എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷോർട്ട് ഫിലിമിൻ്റ മ്യൂസിക് ചെയ്തിരിക്കുന്നത് അരുൺ ആണ്.എഡിറ്റർ വിനായകനും ഡി.ഒ.പി റോജോയും കൈകാര്യം ചെയ്തിരിക്കുന്നു.

OWLZUDIO INFOTAINMENT ആണ് മനോഹരമായ ഈ പ്രണയ കാവ്യം നിർമ്മിച്ചിരിക്കുന്നത്.

Total
0
Shares

About P R