സംവിധായകന്റെ വാക്കുകളിൽ പറവ ഒരു
മാസ്സ് സിനിമ അല്ല. തികച്ചും സാധാരണ
പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഒരു മികച്ച
ചിത്രം ആവും എന്നതാണ്.. പറവയിലെ
പ്രത്യേകതകൾ എന്തെന്നാൽ കഥ
നടക്കുന്നത് കൊച്ചിയിലെ മട്ടാച്ചേരി
തെരുവുകളിൽ കണ്ട് വരുന്ന സംഭവ
വികാസങ്ങൾ കോർത്ത് ഇണക്കിയ കഥ തന്തുവാണ്..
ഇതിലെ പ്രധാന ഘടകങ്ങൾ എന്നത് രണ്ട്
കുട്ടികളും പിന്നെ പ്രാവുകളും ആണ് ‘…
കുട്ടികൾ പുതുമുഖങ്ങൾ എന്നതിൽ ഉപരി
മട്ടാച്ചേരിയിൽ തന്നെയുള്ളവർ ആണ്… പറവ
ഏകദേശം 100 ദിവസം വേണ്ടി വന്നു
ചിത്രീകരണം പൂർത്തിയാക്കാൻ.. രണ്ട്
മാസക്കാലം കുട്ടികളെ കൂടെ
താമസിപ്പിച്ച് അവരെ കഥാപാത്രമായി വാർത്ത്
എടുത്താണ് പറവ സൗബിൻ ഒരുക്കിയിരിക്കുന്നത്.
പ്രാവുകളുടെ കഥാപാത്ര പൂർണ്ണതയ്ക്ക്
വേണ്ടിയാണ് ഇത്രയും സമയം
ആവശ്യമായതെന്നും സംവിധായകൻ
പറയുന്നു. ദുൽക്കറിന്റെ സാനിധ്യവും
സിനിമയ്ക്ക് ഒരു മുതൽ കൂട്ടാവും എന്ന്
കരുതുന്നു…. ഒരു നല്ല സിനിമാ അനുഭവത്തിനായി
കാത്തിരിക്കുന്നു….