Don't Miss

പൊന്നപ്പൻ വക്കിൽ

ഞായറാഴ്‌ചപോലും ഒരു കേസ് കിട്ടാത്ത നിസഹായനായ ജയകൃഷ്‌ണന്‍ വക്കീലും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പൊന്നപ്പന്‍ വക്കീലും
സത്യത്തില്‍ സാറിനൊരു കേസ് കിട്ടാന്‍-

ഒരാളെ കൊന്നിട്ട് അതിലെ പ്രതിയാവാനും

ഞാന്‍ തയ്യാറാ!

—————–(വല്ലാത്തൊരു സെന്റി അന്തരീക്ഷം)

പക്ഷെ- ആ കേസ് സാറ്-വാദിച്ചാ കൊലക്കയറെനിക്ക് ഒറപ്പാന്ന് അറിയാവുന്നോണ്ടാ ഞാനത് ചെയ്യാത്തെ!———സോറിസാറെ സോറിസാറെ തേരോട്ടം!
ചിത്രം വണ്‍ മാന്‍ഷൊ-2001

ഇതുപോലെ ഓര്‍മ്മയില്‍ തെളിഞ്ഞുവരുമ്പൊ അറിയാതെ ചിരിപൊട്ടുന്ന  സീനുകളുള്ള ചിത്രങ്ങള്‍ വളരെ സീരിയെസ് ചിത്രങ്ങളിലെ സീനുകളെക്കാള്‍ പ്രേക്ഷകന്റെ ചങ്കില്‍ തങ്ങിനില്‍ക്കും
——–അസിസ്റ്റന്റിന്റെ ഓവര്‍ബുദ്ധികൊണ്ട്

തനിക്ക് പറ്റിയ മാനക്കേടില്‍ കലികയറി ആപ്പീസിലെ ഷെല്‍ഫില്‍ നിരന്നിരിക്കുന്ന കനമുള്ള നിയമപുസ്തകങ്ങളില്‍ ഒന്നെടുത്ത്

ജയന്‍ വക്കീല്‍ പൊന്നപ്പന്‍ അസിസ്റ്റന്റിനെ തലയില്‍ പടപടാ അടിച്ചുകൊണ്ട്—

നിനക്ക് തൃപ്തിയായില്ലേടാ–

എന്ന ഗദ്‌ഗദ-ചോദ്യത്തിനുത്തരമായി

അതേ ഗദ്‌ഗദത്തില്‍ പൊന്നപ്പന്‍ വക്കീല്‍

ചങ്കില്‍ തട്ടി പറഞ്ഞു ———തൃപ്തിയായി സാറെ എനിക്ക് സന്തോഷായി!

ഇപ്പഴെങ്കിലും സാറിത് ചെയ്തല്ലൊ! എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല!(വല്ലാത്തൊരു സെന്റി അന്തരീക്ഷം) ————

എന്നെ തല്ലാനായിട്ടാണെങ്കിലും ഈ നിയമപുസ്തകം സാറ്-കൈകൊണ്ടൊന്ന് തൊട്ടല്ലോ!

Total
0
Shares

About admin