Don't Miss

സെപ്റ്റംബർ 23 ലോകാവസാനത്തിന്റെ തുടക്കമെന്ന് പ്രെവജിച്ചുകൊണ്ട് ഇൻറർനെറ്റിൽ തരംഗമാവുന്ന ഡേവിഡ് മെയ്ഡ്

സെപ്റ്റംബർ 23 ,2017 ഴോടുകൂടി ബൈബിൾ പ്രകാരം ജെറുസലേമിനു മുകളിലായി നക്ഷത്രങ്ങൾ പ്രത്തേകരീതിയിൽ കാണപ്പെടുകയും, അത് ലോകാവസാനത്തിനു തുടക്കമെന്ന് പ്രവചിച്ചുകൊണ്ടു  പ്രസിദ്ധനാവുകയാണ് ഡേവിഡ് മെയ്ഡ്(David meade) എന്ന ഗവേഷകൻ.
ഒക്‌ടോബർ അവസാനത്തോടുകൂടി നമ്മുടെ ലോകം പലവിധത്തിലുള്ള ദുരന്തങ്ങൾ നേരിടാൻ  ആരംഭിക്കുമെന്നും ഡേവിഡ് മെയ്ഡ് വ്യക്തമാക്കുന്നു.
ഇതുകൂടാതെ നിബിരു ( NIbiru ) എന്നു പേരിട്ടിരിക്കുന്ന ഒരു ഗ്രഹം ഈ വർഷം അവസാനത്തോടുകൂടി ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും തദ്ഭലമായി ഭൂമികുലുക്കം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ  ഉണ്ടാകുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

എന്നാൽ ഇതെല്ലം ഒരു ആഴ്ചകൊണ്ടോ മാസംകൊണ്ടോ നടക്കുന്ന കാര്യമല്ലെന്നും ഈ നൂറ്റാണ്ടിനിടയിൽ നടക്കാൻ സാധ്യതയുള്ള കാര്യങ്ങളാണെന്നും മെയ്ഡ് ചൂണ്ടിക്കാട്ടുന്നു .യൂനിവേഴ്സിറ്റി ഓഫ് കെന്റക്കി- ഇൽ നിന്നും അസ്‌ട്രോണോമി- യിൽ ബിരുദം നേടീട്ടുണ്ടെന്നു അവകാശപ്പെടുന്ന മെയ്ഡ് (meade) തൻ്റെ കുട്ടികാലം മുതലേ ബൈബിൾ- ഇൽ വിശ്വാസികുന്ന ആളാണെന്നും ശാസ്ത്രീയമായ ഗവേഷണങ്ങളുടെ
അടിസ്ഥാനത്തിലാണ് തൻ്റെ പ്രവചനമെന്നും അദ്ദേഹം വ്യകതമാകുന്നു.
തൻ്റെ കണ്ടത്തലുകൾമൂലം അദ്ദേഹം പ്രസിദ്ധനാണെങ്കിലും പല ഗവേഷകരും ഇതിനെ എതിർത്തുകൊണ്ട് മുന്നോട്ടുവന്നിലിരിക്കുകയാണ്.

നാസ-ഇലെ ഗവേഷകനായ ഡേവിഡ് മോറിസോൺ(Devid Morrison ) അഭിപ്രായപ്പെടുന്നത്  ഇത് വെറും കെട്ടുകഥകൾ ആണെന്നും ഇനി അഥവാ ഭൂമിക്കു അടുത്തായി ഒരു ഗ്രഹം വരുന്നുണ്ടെങ്കിൽ അത് അറിയാൻ കഴിയുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. നാസയുടെ കണ്ടെത്തലുകൾ പ്രകാരം ഡേവിഡ് മെയ്ഡ് യുടെ പ്രസ്താവനകൾ ശുദ്ധ അസംബന്ധമാണെന്നാണ് ഡേവിഡ് മോറിസോൺ അഭിപ്രായപ്പെടുന്നത്.

ലോകം അവസാനിക്കുന്നു എന്ന വാർത്തകൾ നമ്മൾ സാധാരണകാരിൽ സുപരിചിതമാണ്. 2012 ഇലെ ലോകാവസാനവും അതിനു പിന്നാലെയുള്ള സിനിമകളും ഇതിനു ഒരു ഉദാഹരണമാണ്.
ലോകം അവസാനിക്കുന്നതിനു മുൻപേ തങ്ങൾ എന്തു ചെയ്യും അന്ന് ചോദിച്ചാൽ ചിരിച്ചു കാണിക്കുന്ന സമൂഹത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്.

ബൈബിളിലെ പ്രവചനകളും ശാസ്ത്രീയലോഗത്തിന്റെ കണ്ടെത്തലുകളും വേർതിരിച്ചു അറിയാൻ കഴിയുന്ന സമൂഹമാണ് നമുക്ക് ഇപ്പോൾ ഉള്ളത്. ഇങ്ങനെയുള്ള വാർത്തകൾ കേട്ടിട്ടു പരിഭ്രാന്തരാകുന്നതിനു പകരം സോഷ്യൽ നെറ്വർകിങ് സൈറ്റുകളിൽ ട്രോളുകളിട്ടു പൊട്ടിച്ചിരിക്കുന്ന നമ്മുടെയിടയിൽ വെറും കെട്ടുകദകൾക്കുള്ള  പ്രസക്തി കുറയുകയാണ്

 

Total
0
Shares

About admin