Don't Miss

ആ കൊച്ചുമിടുക്കിയെ ജയസൂര്യ കണ്ടെത്തി സിനിമയിൽ പാടാൻ അവസരം നൽകി ഒപ്പം ഒരു വേഷവും നൽകി

അടുത്തിടെ സോഷ്യൽ മീഡിയ വൃത്തങ്ങളിൽ വന്ന ഒരു വീഡിയോയിലെ താരം ഒരു കൊച്ചു മിടുക്കി ആയിരുന്നു. റോഡിന്റെ ഒരു വശത്തു നിന്നും കൊച്ചു കൈകളിൽ മൈക്കും പിടിച്ചു മാനത്തെ മാരി കൊഴുന്തേ എന്ന പാട്ട് അനായാസമായി പാടി മനോഹരമാക്കിയ കൊച്ചു മിടുക്കിക്ക് ഒട്ടനവധി അനുമോദങ്ങളാണ് സോഷ്യൽ മീഡിയയിൽ വീഡിയോക്ക് കമന്റ്‌ ആയി ലഭിച്ചത് ഇന്നലെ നടൻ ജയസൂര്യ ഈ കുട്ടിയുടെ ഡീറ്റെയിൽസ് തേടി ഫേസ്ബുക് പോസ്റ്റും ഇട്ടിരുന്നു. ഒടുവിൽ ജയസൂര്യ ആ കൊച്ചു മിടുക്കിയെ കണ്ടെത്തി, കണ്ടെത്തി എന്ന് മാത്രമല്ല സിനിമയിൽ പാടാൻ അവസരം കൊടുത്തു, അത് മാത്രമല്ല നടിയുമാക്കി. ജയസൂര്യ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ഈ കാര്യം വ്യക്തമാക്കിയത്.

ശിവ ഗംഗ എന്നാണ് ആ കൊച്ചു മിടുക്കിയുടെ പേര്. കായംകുളത്തിനടുത്തു പെരുങ്ങാലയിൽ ആണ് ശിവഗംഗയുടെ വീട്. ഫേസ്ബുക് പേജിൽ കമന്റ്‌ ചെയ്ത ശിവഗംഗയുടെ നാട്ടുകാരൻ വഴി ആണ് ജയസൂര്യ ശിവഗംഗയെ തേടി കണ്ടുപിടിച്ചത്. അതിഗംഭീരമായി ശിവഗംഗ മോൾ പാടി എന്നാണ് ജയസൂര്യ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. പോസ്റ്റ്‌ ഇങ്ങനെ

 

“സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ ..
ഇന്നലെ F B യിൽ കണ്ട ”ശിവഗംഗ” എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ “Samji Antony” സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന “ഗബ്രി” എന്ന ചിത്രത്തിലെ ഗായിക…
(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.)
മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും ..👼👼👼”

Total
0
Shares

About admin