Don't Miss

ശ്രീജക്ക് അച്ഛന്റെ കത്ത്

മലയാളത്തിൽ ഇപ്പോഴും നിറസദസിൽ ഓടിക്കോണ്ടിരിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രങ്ങളായ ശ്രീജയും അച്ഛൻ ശ്രീകണ്ഠനും മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം ഉറപ്പിച്ചിരുന്നു. ശ്രീകണ്ഠൻ എന്ന കഥാപാത്രം അവതരിപ്പിച്ച വെട്ടുകിളി പ്രകാശ് എന്ന തഴക്കവും പഴക്കവും ചെന്ന നടൻ ഫേസ്ബുക്കിൽ ശ്രീജക്ക് എഴുതുന്ന കത്ത് എന്ന് പറഞ്ഞു ഒരു പോസ്റ്റ് ഇട്ടു.വളരെ ഏഴെവും സത്യസന്ധതയും നിറഞ്ഞ ഈ കത്ത് ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലെ കത്ത് 

പ്രിയ മകൾ ശ്രീജേ,

മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല. മോൾടെ, പ്രണയസാഫല്യത്തിൽ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛൻ ബഹുമാനിക്കുന്നു, വിലമതിക്കുന്നു. പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാൽ,- അത് മോൾക്ക് താനെ മനസ്സിലായിക്കൊള്ളും…. എന്റെ മോൾക്ക് കുഞ്ഞുങ്ങളുണ്ടായി വളർന്ന് അവരെ കെട്ടിച്ചയക്കാൻ പ്രായമാകുമ്പോൾ! ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോൾ ശബ്ദ ശൂന്യമാണ്… സാരമില്ല, പുകയില കൃഷിയിടത്തിൽ വെള്ളം കിട്ടിയല്ലൊ.ഇനി എനിക്കു സമാധാനമായി.

അതിനാൽ മോൾക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ, അച്ഛൻ പ്രണയമൊഴികളുടെ ഒരു “ഹൃദയാഭരണം” കൊടുത്തയ്ക്കുന്നു – നിന്റെ ചേച്ചി വശം. ഗർഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവൾ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ. വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോൾ നീ അച്ഛന്റെ സ്നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്തേക്കാം. പക്ഷേ ഇഷ്ടമായാൽ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

പിന്നെ കാസർകോഡ് നഗരമേഖലയിൽ ഒരു കള്ളൻ തോൾ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്.

“പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്…” ഇൻലെൻറ് ലെറ്റർ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവൻ മിടുക്കനാണ്. അതിനാൽ അച്ഛൻ മോൾക്ക് തന്നയക്കുന്ന ഈ സമ്മാനം അവൻ മോഷ്ടിച്ചെടുക്കാൻ ഇടവരരുത്….എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങൾ നൽകിയ “പോത്ത പുഷ്കര സജീവാദി രാജീവ” ഗണങ്ങളുടെ അനുഗ്രഹം,എന്നും മോൾക്കുണ്ടാകുമാറാകട്ടെ..

സ്നേഹത്തോടെ അച്ഛൻ.

Total
0
Shares

About admin