എന്താണ് ഈ #മി ടൂ എന്നു പലരും ചിന്തിക്കുന്നുണ്ടാകും. സോഷ്യൽ മീഡിയ സൈറ്റ് ആയ ട്വിറ്ററിൽ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു ഹാഷ് ടാഗ് ആണ് #മി ടൂ (#me too)
#MeToo – With over a million uses in 2 days, here’s how the hashtag spread across the world (Track the hashtag 👉 https://t.co/n2LjeLbJ46) pic.twitter.com/5w4xVTh5nW
— Talkwalker (@Talkwalker) October 17, 2017
സ്ത്രീകൾക്കു നേരേ നടക്കുന്ന കടന്നുകയറ്റത്തേയും, മാനസികവും ശാരീരികവുമായാ പീഢനങ്ങൾക്കാക്കുമെതിരെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഒത്തൊരുമിക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇന്ന് ട്വിറ്ററിൽ #me to ഇന്നു ടൈപ്പ് ചെയ്താൽ കാണാൻകഴിയുന്നത്.
ലോകത്തുള്ള ഏതുരാജ്യമായാലും അവിടെ ജീവിക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ ചൂഷണങ്ങളെയാണ് സോഷ്യൽ മീഡിയയുടെ സഹായത്തോടെ സ്ത്രീജനങ്ങൾ തുറന്നുപറയുന്നതു . ഏതു മേഖലയിലുള്ള ആളായാലും, ഏതു ജീവിതരീതി പിന്തുടരുന്ന ആളായാലും എല്ലാവർക്കും ഒരുപോലെ നേരിടേണ്ടിവരുന്ന പ്രശ്നമാണ് പുരുഷന്മാരിൽനിന്നുമുള്ള ചൂഷണവും വിവേചനവും.
ഈ പ്രശ്നത്തിന്റെയെല്ലാം തുടക്കം അമേരിക്കയിൽ നിന്നാണു. അമേരിക്കയിലെ ഒരു പ്രശസ്ത അഭിനയത്രിക്കെതിരെയുണ്ടായ ലൈംഗിക ചൂഷണത്തിനെതിരെയുള്ള തിരിച്ചടി എന്ന രീതിയിൽ താനിക്കുണ്ടായ അനുഭവം ട്വിറ്ററിലൂടെ പങ്കുവെക്കുകയും തുടർന്നു ലോകമെമ്പാടുമുള്ള സ്ത്രീജനങ്ങൾ തങ്ങൾക്കുണ്ടായ അനുഭവങ്ങളെ കോർത്തിണക്കികൊണ്ട് ഈ സംഭവത്തെ പിന്താങ്ങുകയാണുണ്ടായത്.
#മി ടൂ എന്ന ടാഗിലൂടെ ഈ സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകൾ പലപ്പോഴായി നേരിട്ട ലൈംഗിക ചൂഷണങ്ങളെ തുറന്നുപറയുകയാണുണ്ടായത്. രാജയമേതായാലും, സമൂഹമേതായാലും സ്ത്രീകൾ നേരിടേണ്ടിവരുന്ന ചൂഷണങ്ങൾ ഒന്നുതന്നെയാണ് എന്നത് ഈ സംഭവത്തിലൂടെ നമുക്ക് വക്തമാകുന്നതാണ്.
മി ടൂ വിനു ലോകശ്രദ്ധപിടിച്ചുപറ്റാൻ ആരംഭിച്ചത് അലിസ്സ മിലാനോ എന്ന വനിത തന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവെക്കുകയും അതോടൊപ്പം മറ്റുള്ളവരകൊണ്ട് തങ്ങളുടെ അനുഭവങ്ങൾ # മി ടൂ വിലൂടെ ഷെയർ ചെയ്യാൻ പ്രോത്സാഹിപ്പിച്ചതിലൂടെയാണ്.

അലിസ്സ മിലാനോ
If you’ve been sexually harassed or assaulted write ‘me too’ as a reply to this tweet. pic.twitter.com/k2oeCiUf9n
— Alyssa Milano (@Alyssa_Milano) October 15, 2017
ട്വിറ്ററിൽ നിന്നും കത്തിതുടങ്ങിയ #മി ടൂ ഇപ്പോൾ ഫേസ്ബുക്, ഇൻസ്റ്റഗ്രം പോലുള്ള ജനപ്രിയസൈറ്റുകളിലും പടർന്നിരിക്കുകയാണ്.
# മി ടൂ– വിനു ഇന്ത്യയിലും പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. അഭിനയതാക്കൾ ഉൾപ്പെടേയുള്ള ജനങ്ങൾ #മി ടൂ -വിനു വലിയ പിന്തുണയാണ് നൽകുന്നത്.