Don't Miss

വിജയ് ഫാൻസ് അസോസിയേഷൻ ഗേൾസ് യൂണിറ്റ് ആലപ്പുഴയിൽ രൂപീകരിച്ചു


തമിഴ് സൂപ്പർസ്റ്റാർ വിജയ് യുടെ ഗേൾസ് യൂണിറ്റ് ആലപ്പുഴയിൽ രൂപികരിച്ചു.

ആലപ്പുഴയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നടന് ഗേൾസ് യൂണിറ്റ് ആരംഭിക്കുന്നത്. വെൽഫയർ കാര്യങ്ങളിൽ വളരെ മുന്നിൽ നിക്കുന്ന വിജയ് ഫാൻസ് അസോസിയേഷന്റെ ഗേൾസ് യൂണിറ്റായ ദളപതി ഏയ്ഞ്ചൽസ് കരുവാറ്റയുടെ തുടക്കവും വെൽഫയറിൽ നിന്ന് തന്നെയായിരുന്നു, ആയാപറമ്പ് പ്രവർത്തിച്ചുവരുന്ന ഗാന്ധി ഭവൻ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ആഗസ്റ്റ് 27ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും അതിനോടനുബന്ധിച്ച് ഓണക്കോടി വിതരണവും ഓണസദ്യയും നടത്തുകയുണ്ടായി.


ഗേൾസ് യൂണിറ്റ് പ്രസിഡന്റ് ദിവ്യ ഉണ്ണി സെക്രിട്ടറി അപർണ്ണ മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Total
0
Shares

About admin