Don't Miss

വിജയ്ക്ക് എങ്ങനെയാണ് ഇത്രയും ആരാധകർ ?

പലപ്പോഴും കേട്ടിട്ട് ഉള്ള ഒരു ചോദ്യം ആണ് ഇളയദളപതി വിജയ് ക്ക് എങ്ങനെ ആണ് ഇത്രയും ആരാധകർ
സിനിമയിൽ ആദ്യം ആയി വന്നപ്പോൾ ഈ മുഖം കാണാൻ ആരെങ്കിലും തിയേറ്ററിൽ വരുമോ എന്ന് ഒരു പ്രമുഖ മാഗസിൻ എഴുതിയതിൽ നിന്നും ഈ ഒരു മുഖം കാണാൻ വേണ്ടി മാത്രം ആയിരങ്ങൾ തിയേറ്ററിൽ എത്തുന്നത് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ
വിജയ് യേക്കാൾ  നന്നായി അഭിനയിക്കുന്നവർ ഉണ്ട് വിജയ് യേക്കാൾ സൗന്ദര്യം ഉള്ളവർ ഉണ്ട് എന്നാലും അവരെയെല്ലാം മറി കടന്ന് തമിഴ്‌നാട്ടിലും ഇവിടെ കേരളത്തിലും വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിക്കാൻ വിജയ് ക്ക് കഴിഞ്ഞിട്ടുണ്ടെൽ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട് തന്നെ ആണ്


മെർസൽ ഓഡിയോ റിലീസിൽ വിജയ് പറഞ്ഞ വാക്കുകൾ
” സൗന്ദര്യവും പണവും ഉണ്ടേൽ ആയിരം പേര് നമ്മുടെ ഒപ്പം ഉണ്ടാകും എന്നാൽ സ്നേഹത്തോടെ പെരുമാറിയാൽ ഉള്ളത് പത്തു പേര് ആണേലും വിശ്വസ്തർ ആയിരിക്കും
നിങ്ങളോടൊക്കെ ഞാൻ സ്നേഹത്തോടെ തന്നെ ആണ് പെരുമാറുന്നത് എന്ന് തന്നെ ആണ് എന്റെ വിശ്വാസം


ജീവിതത്തിൽ എല്ലാം കടന്നു പോയി ഹിറ്റ് , ഫ്ലോപ്പ്, ബ്ലോക്ക്ബസ്റ്റർ എല്ലാം…എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം നിങ്ങളൊക്കെ ആണ് നൻബാ  ”
വിജയ് സിനിമകൾ ഇഷ്ടം ഇല്ലാത്തവർക്കും വിജയ് എന്ന മനുഷ്യനെ ഇഷ്ടപെടതിരിക്കാൻ കഴിയില്ല അത് പോലെ തന്നെ വിജയ് യെ വിമര്ശിക്കുന്നവരും ആദ്യ ദിവസം തീയേറ്ററിൽ കാണുകയും ചെയ്യും
എത്രയൊക്കെ പഴിചാരിയാലും പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ വിജയ് എന്ന പേരും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസും തന്നെ ധാരാളം

Total
0
Shares

About admin