Don't Miss

വാട്സ്ആപ് കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ ഒരു പുതീയ വഴിയുംകൂടി

 

സന്ദേശം കൈമാറാൻ ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ് വാട്സാപ്പ്. വ്യക്തിപരമായ ആവശ്യങ്ങൾ മുതൽ വ്യാപാരപരമായ കണ്ടുമുട്ടലുകൾ വരെ ഇന്ന് വാട്സാപ്പ് ഉപയോഗക്കാരമാണ്.

പേർസണൽ കംപ്യൂട്ടറുകളിൽ വാട്സാപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന മറ്റു അപ്പ്ലിക്കേഷനുകളെ അപീഷിച്ചു ഈ പുതീയ രീതി വളരെ ലളിതവും അനായാസേന ചെയ്യാൻ കഴിയുന്നതുമാണ്.

ഈ സേവനം ലഭ്യമാകണമെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഗൂഗിളിന്റെ  chrome ബ്രൌസർ ഉണ്ടായിരിക്കണം.

നിങ്ങളുടെ കമ്പ്യൂട്ടറും മൊബൈലും ഒരേ വൈഫൈ-ലോ അല്ലെങ്കിൽ മൊബൈൽ ഹോട്ട്സ്പോട്ട് വഴിയോ ആദ്യമേ കണക്ട് ചെയ്തു എന്നു ഉറപ്പുവരുത്തുക

ഈ സേവനം ലഭ്യമാകാൻ താഴെ പറയുന്ന രീതിയിൽ ചയ്യുക.

ഒന്നാമത്:- നിങ്ങളുടെ മൊബൈലിലെ വാട്സാപ്പ് ഏറ്റവും പതീയ പതിപ്പ് ആണോ എന്നു നോക്കുക. അല്ലെങ്കിൽ പ്ലേസ്റ്റോറിൽ കയറി വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുക.

അപ്ഡേറ്റ് ചെയ്തുകഴിയുമ്പോൾ നിങ്ങൾക്കു വാട്സാപ്പിന്റെ മെനുവിൽ വാട്സ്ആപ് വെബ് എന്നു കാണുവാൻ കഴിയും

രണ്ടാമതു:- നിങ്ങളുടെ കമ്പ്യൂട്ടറിൽ chrome ബ്രൗസറിൽ കയറി വെബ് സ്റ്റോർ എടുക്കുക. എന്നിട്ടു വെബ് സ്റ്റോറിൽ വാട്സ്ആപ് വെബ് എന്നു ടൈപ്പ് ചയ്യുക. അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

whatsapp web

നിങ്ങൾക്കു മുൻപിലുള്ള സ്‌ക്രീനിൽ വലതുവശം മുകളിലായി add to chrome എന്നു കാണാൻ കഴിയുന്നതാണ്. അപ്പോൾ നിങ്ങൾക്കു add extension എന്ന ഒരു വിൻഡോ മുകളിൽ കാണിക്കുന്നതാണ്, അതിൽ ക്ലിക്ക് ചെയുക. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ chrome ൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ആവുന്നതാണ്. വാട്സ്ആപ് വെബ് തുറക്കണമെങ്കിൽ അത് നിങ്ങൾക്കു chrome ലൂടെ മാത്രമേ സാധിക്കുകയുള്ളു.

അപ്ലിക്കേഷൻ ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ നിങ്ങൾക്കു അത് chrome ൽ മുകളിലായി കാണാൻ കഴിയുന്നതാണ്.

 

മൂന്നാമത്:– chrome ലെ വൈട്സാപ് ലോഗോയിൽ ക്ലിക്ക് ചെയുമ്പോൾ ഒരു പുതീയ വിൻഡോ വരുകയും അതിൽ whatsApp എന്നു കാണുവാൻ കഴിയുന്നതുമാണ്. താഴെ കാണുന്നതുപോലെ;Image result for whats app in chrome

വാട്സ്ആപ് ക്ലിക്ക് ചെയുമ്പോൾ നിങ്ങൾക്കു താഴെ കാണുന്നത് പോലെ ഒരു വിൻഡോ വരുന്നതാണ്.

Related image

ഇമേജിൽ കാണുന്ന കറുപ്പും വെളേയും ഉള്ള ഭാഗം നിങ്ങളുടെ മൊബൈൽ ഫോണിലെ വാട്സ്ആപ് ഉപയോഗിച്ച് സ്കാൻ ചെയാനുള്ളതാണ്

 

നാലാമത്:- നിങ്ങളുടെ മൊബൈലിൽ വാട്സാപ്പ് ക്ലിക്ക് ചെയുക. മുൻപ് പറഞ്ഞതുപോലെ വാട്സ്ആപ് മെനുവിലുള്ള whatsApp web എന്ന ലിങ്ക് ക്ലിക്ക് ചെയുക. അപ്പോൾ നിങ്ങളുടെ മൊബൈൽ കാമറ ഓപ്പൺ ആവുകയും, ആ കാമറ നിങ്ങളുടെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മേല്പറഞ്ഞ ഭാഗത്തേയ്ക്ക് കണികണ്ടതാണ്.

Image result for whatsapp chrome extension

കുറച്ചു സമയത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ കംപ്യൂട്ടറുമായി കണക്ട് ആവുകയും സ്‌ക്രീനിൽ നിങ്ങളുടെ വാട്സ്ആപ് പേജ് കാണിക്കുകയും ചെയ്യുന്നതാണ്.

നിങ്ങൾക്കു മൊബൈലിൽ ഉപയോഗിക്കുന്നത് പോലെ തന്നെ കംപ്യൂട്ടറിലും വാട്സ്ആപ് ഉപയോഗിക്കാവുന്നതാണ്.

 

Total
0
Shares

About admin