Don't Miss

വോൾഡ് ഓഫ് സോളോ 

മലയാള സിനിമ പ്രേക്ഷകർ ഇന്നേറെ ചർച്ച ചെയ്യുന്ന ചിത്രമാണ് സോളോ. യുവതാരം ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ ഒരുക്കുന്ന ഈ ആന്തോളജി ഫിലിം ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി ആകാംഷ ജനിപ്പിക്കുകയാണ്. നാല് വ്യത്യസ്ത കഥകൾ പറയുന്ന, നാല് വ്യത്യസ്ത കഥാപാത്രങ്ങളെ ദുൽഖർ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചു മൂവി സ്ട്രീറ്റിൽ ഒരു വ്യക്തി ഒരു അനുമാനം രേഖപ്പെടുത്തിയിരുന്നത് കണ്ടു. ഒരു എഴുത്തുകാരൻ, അയാളുടെ നാല് കഥകളിലെ കഥാപാത്രങ്ങൾ ആയി സഞ്ചരിക്കുന്നു എന്നായിരുന്നു ആ അനുമാനത്തിന്റെ കാതൽ. തികച്ചും അനുയോജ്യമായ ഒരു വിശദീകരണം തന്നെയായിരുന്നു അത്. ആ സുഹൃത്തിന്റെ വീക്ഷണവും ഇതുവരെ ഇറങ്ങിയ ടീസറുകളും വിലയിരുത്തി സോളോയിൽ എന്താണുള്ളതെന്ന് വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷെ ടീസീറുകളിൽ ആവർത്തിച്ചു വരുന്ന കഥാപാത്ര വൈവിധ്യവും ചില ഹൈന്ദവബിംബങ്ങളുടെ പ്രതിഷ്ഠയും എന്നെ എത്തിച്ച ചില അനുമാനങ്ങൾ ആണ് ഈ പോസ്റ്റിൽ.

സോളോയുടെ നാല് അധ്യായങ്ങളുടെ പേര് ഇങ്ങനെ പോകുന്നു.

1. ദി വേൾഡ് ഓഫ് ശിവ

2. ദി വേൾഡ് ഓഫ് രുദ്ര

3. ദി വേൾഡ് ഓഫ് ശേഖർ

4. ദി വേൾഡ് ഓഫ് ത്രിലോക്

ഈ നാല് പെരുകളെയും പരസ്പരം ബന്ധിപ്പിക്കുന്നത് എന്താണെന്ന് വെച്ചാൽ അത് ഭഗവാൻ ശിവൻ ആണ്. ഹിന്ദു വിശ്വാസപ്രകാരം ദൈവസ്വരൂപിയായ ശിവന്റെ പല പേരുകളാണ് ഈ സിനിമയിലെ ഓരോ അദ്ധ്യായത്തിനും.
ദി വേൾഡ് ഓഫ് ശിവ.
ശിവന്റെ മറ്റൊരു പേരായ സദാശിവയിൽ നിന്നുമാണ് ശിവ എന്ന പേര് വന്നിരിക്കുന്നത്. നിത്യനായ ദൈവം, സംഹാര മൂർത്തി എന്നൊക്കെയാണ് ശിവ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. പുറത്തുവന്ന ടീസറിൽ ശിവ ഒരു ഗുണ്ട അല്ലെങ്കിൽ അധോലോക സെറ്റപ്പിൽ ആണ് കാണിക്കുന്നത്. തനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതിൽ പ്രതികാരം ചെയ്യുന്നതോ, തിന്മയെ നശിപ്പിക്കുന്ന നന്മയുടെ പ്രതിരൂപമായ സംഹാരമൂർത്തി ആയിരിക്കും ഈ കഥാപാത്രം. ഒരു പക്കാ ഗ്യാങ്സ്റ്റർ എപ്പിസോഡ്, ശിവന്റെ സംഹാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന രീതിയിൽ പകയും പ്രതികാരവും തിന്മയുടെ മേലുള്ള വിജയവുമായി ഒരു ശിവന്റെ അവതാരം.
ദി വേൾഡ് ഓഫ് രുദ്ര
രുദ്രയും ശിവന്റെ മറ്റൊരു പേരാണ്. യജുർവേദത്തിൽ രുദ്രസ്തുതിഗീതം പോലുമുണ്ട്. കാറ്റുപോലെ മഴപോലെ ആഞ്ഞടിക്കുന്ന, അലറിക്കരയുന്ന ശിവന്റെ പ്രതീകമാണ് രുദ്ര. ഇവിടെ രുദ്ര പട്ടാളകാരൻ ആണ്. അയാൾ വേദനകൾ സഹിക്കുന്ന, ശത്രുക്കൾക്ക് മേൽ ആഞ്ഞടിക്കുന്ന ഒടുവിൽ കരഞ്ഞു തീരുന്ന ഒരു കഥാപാത്രം ആയേക്കാം. എല്ലാ വേദനകളും തന്റെ മേൽ ചുമക്കുന്ന ഒരാൾ. നഷ്ടങ്ങൾ ഏറെയുള്ള ഒരാൾ.
ദി വേൾഡ് ഓഫ് ശേഖർ.
ശങ്കര എന്ന ശിവന്റെ പേരിന്റെ മറ്റൊരു വ്യകാരണമാണ് ശേഖർ. ചുറ്റിനും സന്തോഷം പകർത്തുന്ന ആളെന്നൊക്കെ ശേഖറിനെ നമുക്ക് വിശേഷിപ്പിക്കാം. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന, അന്ധയായ പെണ്കുട്ടിയെ സ്നേഹിക്കുന്ന ശേഖർ. പ്രണയത്തേക്കാൾ വലിയ സന്തോഷമുണ്ടോ ? സ്നേഹത്തെക്കാൾ വലിയ വികാരമുണ്ടോ ? തന്റെ കുറവുകളെ മറികടക്കുന്ന പോസിറ്റീവ് ഫീലുള്ള ഒരു കഥാപാത്രം ആയിരിക്കാം ശേഖർ. പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ സന്തോഷം നേടുന്ന സ്നേഹമായ ശിവന്റെ പ്രതിനിധി.
ദി വേൾഡ് ഓഫ് ത്രിലോക്.
ഇതുവരെ ഒരു സൂചനയും നൽകാത്ത കഥാപാത്രവും അധ്യായവും. ത്രിലോചന എന്ന ശിവന്റെ മറ്റൊരു പേരിൽ നിന്നാണ് ത്രിലോക് ഉണ്ടായിരിക്കുന്നത്. ത്രിലോചന എന്നാൽ മൂന്ന് കണ്ണുകൾ. ശിവന്റെ ഈ മൂന്ന് കണ്ണുകൾ ആണ് മൂന്ന് ലോകവും അഥവാ ത്രിലോക്. ഇത് സ്വർഗം, നരകം, ഭൂമി എന്നിവയെ സൂചിപ്പിക്കുന്നു. ജ്ഞാനത്തിന്റെ, അറിവിന്റെ കണ്ണുകൾ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ദൈവിക സാന്നിധ്യമുള്ള അറിവ് പകരുന്ന, മാതൃക ആവുന്ന കഥാപാത്രം ആവമിത്. ഒരുപക്ഷേ രാഷ്ട്രീയക്കാരൻ, അധ്യാപകൻ, പോലീസ്, സന്യാസി അങ്ങനെ എന്തും ആവാം. പക്ഷെ അയാൾ വരുന്നത് ഉള്ളിൽ അറിവിന്റെ വെളിച്ചം നിറച്ചുകൊണ്ടാവും.
സോളോ

സോളോ എന്നാൽ ഏകത്വമെന്നോ ഒരാളെന്നോ ഒന്നുമാത്രമെന്നോ ഒക്കെ കരുതാം. അതായത് ഈ നാല് കഥാപാത്രങ്ങളും നാല് ദിശയിൽ നിൽക്കുമ്പോഴും ഇവരെല്ലാം ഒന്നിലേക്ക് തന്നെ എത്തുന്നു. ശിവയും രുദ്രയും ശേഖറും ത്രിലോക്‌മെല്ലാം ശിവൻ എന്ന ഏകത്വത്തിൽ ലയിക്കുന്നത് പോലെ മനുഷ്യന്റെ സഹചവികാരങ്ങളായ പ്രണയം, പക, പ്രതികാരം, ദേഷ്യം, നിസ്സഹായത, കാമം ഇവയെല്ലാം നാല് കഥാപാത്രങ്ങളിലൂടെ പറഞ്ഞുകൊണ്ട് ഒരു പൂര്ണതയുള്ള  മനുഷ്യന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കുക ആവാം സോളോ അഥവാ സോലോ ചെയ്യുന്നത്. ഒരു സിനിമ പോലെ ആവരുത് മറ്റൊരു സിനിമ എന്നു ചിന്തിക്കുന്ന ദുൽഖറും ബിജോയ് നമ്പ്യാരും ഒരുമിക്കുമ്പോൾ പുതുമയും പരീക്ഷണവും പേരിൽ മാത്രമായിരിക്കില്ല എന്ന വിശ്വാസമാണ് സോളോയിലുള്ള പ്രതീക്ഷയും.
ഒരു പൂർണനായ മനുഷ്യന്റെ വിവിധ വകഭേദങ്ങൾ കാണിക്കുന്ന ചിത്രം ഒടുവിൽ ഞാൻ നിയാവുന്നു, നി ഞാൻ ആവുന്നു എന്ന നിലയിൽ അവസാനിക്കുന്നു. ശേഖറും ശിവയും രുദ്രയും ത്രിലോകും ഒരു മനുഷ്യന്റെ തന്നെ വിവിധ വികാരങ്ങളുടെ നിലനില്പാണ്. ഈ കണക്കു കൂട്ടലുകളിൽ ശരിയുണ്ടോ എന്നതാണ് സോളോയിൽ ഞാൻ വെക്കുന്ന ആകാംഷ. ഒരുപക്ഷേ ബുദ്ധിമാനായ സംവിധായകൻ ഈ പാറ്റൻ ആണ് പിൻതുടരുന്നത് എന്ന് കരുതുക, പക്ഷെ ചിലപ്പോൾ അദ്ദേഹം ഈ കഥാപാത്രങ്ങളുടെ സ്വഭാവം interchange ചെയ്തെന്നും വരാം. ശിവക്ക് രുദ്രയുടെ വികാരങ്ങളും രുദ്രക്ക് ത്രിലോകിന്റെ വികാരങ്ങളുമൊക്കെ നൽകി മറ്റൊരു ഏകതാവാദം. ഇതുതന്നെ ആവും സോളോ എന്നൊരു നിര്ബന്ധമൊന്നും ഇല്ലെങ്കിലും മലയാള സിനിമചരിത്രത്തിൽ ഒരു നാഴികകല്ലാവൻ സോളോക്ക്

Total
0
Shares

About admin