ബിഗ് ബോസ് എന്ന വിശ്വപ്രസിദ്ധ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിൽ,മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ അവതാരകനായി എത്തുന്നു.ഏഷ്യാനെറ്റിൽ ജൂൺ 24 മുതൽ ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിക്കും എന്ന് ഏഷ്യാനെറ്റ് എം ഡി കെ മാധവൻ അറിയിച്ചു.സൽമാൻ ഖാൻ,ജൂനിയർ എൻ റ്റി ർ തുടങ്ങിയ സൂപ്പർതാരങ്ങൾ അതാത് ഭാഷകളിൽ അവതരിപ്പിച്ച ഷോ മലയാളത്തിൽ ആരായിരിക്കും അവതരിപ്പിക്കുക എന്നതിൽ പല അഭ്യുങ്ങളും ഉണ്ടായിരുന്നു.എല്ലാ അഭ്യുഹങ്ങൾക്കും വിരാമമിട്ടാണ് ലാലേട്ടൻ പരിപാടിയുടെ അവതാരകൻ ആയി എത്തുന്നത്.ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ ഷോയ്നായി കാത്തിരിക്കുന്നത്.
എന്താണ് ബിഗ് ബോസ്സ് , ആരാണ് ബിഗ് ബോസ്സ് ? ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ഏഷ്യാനെറ്റ് ബിഗ് ബോസ്സ് പ്രസ്സ് മീറ്റിൽ മോഹൻലാൽ !!