Don't Miss

കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ് ഇന്ത്യയുടെ കഥപറയുന്ന വിദേശ ടീവി പരമ്പരകൾ

ഇന്ത്യൻ സമ്മേഴ്‌സ്

പ്രക്ഷേപണം തുടങ്ങിയത്- 15 ഫെബ്രുവരി 2015

IMDB-  7.2/10

ഇന്ത്യൻ സമ്മേഴ്‌സ്

ഹിമാലയൻ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന സിംലയിൽ കൊളോണിയൽ സമയത്തു ഭരണത്തിനും വ്യാപാരതിനുംവേണ്ടി താമസമാക്കുന്ന ഒരുകൂട്ടം ബ്രിട്ടീഷ് വംശജരുടെ കഥയാണ് ഇന്ത്യൻ സമ്മേഴ്‌സിൽ നമുക്ക് കാണാൻ കഴിയുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടമായ 1932 – ൽ ഉത്തരഭാരതത്തിൽ അരങ്ങേറുന്ന ചില രസകരമായ സംഭവങ്ങളാണ് ഇന്ത്യൻ സമ്മേഴ്‌സ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് ടീവി ചാനലായ “ചാനൽ 4 ” -ൽ 15 ഫെബ്രുവരി 2015 -ലാണു ഇന്ത്യൻ സമ്മേഴ്‌സിന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. 10 എപ്പിസോഡുകളുള്ള ആദ്യ സീസണിൽ കഥാപാത്രത്തെ പരിച്ചയപെടുത്തുന്നതിനുപുറമെ ഹിമാലയൻ താഴ്വരയെ അതിമനോഹരമായി സീരിയലിൽ കാണിച്ചിരിക്കുന്നു.

ഭാരതചരിത്രവുമായി ബന്ധപ്പെട്ട കുറച്ചു സംഭവങ്ങളെ പ്രതിപാദിക്കുന്നതുനുപുറമെ ഉത്തരഭാരതത്തിലെ ജനങ്ങളുടെ സംസകാരത്തെയും, ജീവിതരീതിയേയുംകുറിച്ച് ഈ സീരിയലിൽ പറയുന്നുണ്ട്.

പ്രണയവും, വർണ്ണവിവേചനവും, മതതർക്കങ്ങളും, ഭീകരവാതവും, വംശവിവേചനവുമെല്ലാം അതിമനോഹരമായി കാണിച്ചിരിക്കുന്ന ഈ സീരിയലിന്റെ രണ്ടാംഭാഗം 13 March 2016 ലാണു പുറത്തിറങ്ങിയത്

 

ദി ജുവൽ ഇൻ ദി ക്രവുൻ

പ്രക്ഷേപണം തുടങ്ങിയത്-  1984 

IMDB-  8.5/10

 

1965 ൽ പുറത്തിറങ്ങിയ രാജ് ക്വാര്ട്ട് എന്ന നോവലിന്റെ അടിസ്ഥാനത്തിൽ നിർമിച്ച ബ്രിട്ടീഷ് ഇന്ത്യയുടെ കഥപറയുന്ന ഒരു സീരിയൽ ആണ് ദി ജുവൽ ഇൻ ദി ക്രവുൻ.

ബ്രിട്ടീഷ് ടി വി ചാനലായ ഐ ടി വി നെറ്റ് വർക്കിൽ 1984 ൽ പുറത്തിറങ്ങിയ സീരിയലിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്തിമക്കട്ടങ്ങളിൽ ഇൻഡ്യയിൽ അരങ്ങേറുന്ന സംഭവങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്.

ദി ജുവൽ ഇൻ ദി ക്രവുൻ ഒരു ഭാവനയാണെങ്കിലും 1940 ൽ ഇന്ത്യയിൽ സംഭവിച്ച വിവിധ സംഭവങ്ങൾതന്നെയാണ് നമുക്ക് കാണാൻകഴിയുക.
കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും, സംസാരരീതികളും എല്ലാം ചരിത്രവുമായി ബെന്ധപെടുത്തിത്തന്നെയാണ് സീരിയൽ നിർമിച്ചിരിക്കുന്നത്

ബ്രിട്ടീഷ് ഇന്ത്യയുടെ അന്തിമകട്ടങ്ങളിൽ ബ്രിട്ടീഷ് വംശജർക്കു അനുഭവിക്കേണ്ടിവരുന്ന സംഭവങ്ങളാണ് കഥയുടെ ഉള്ളടക്കം.

 

 

 

 

 

 

 

 

Total
0
Shares

About admin