വളരെ അധികം കഷ്ടപെട്ട് സിനിമയില്‍ എത്തിയ താരമാണ് ഉണ്ണി മുകുന്ദന്. സിനിമമോഹം കാരണം പഠിത്തവും ജോലിയും പാതിവഴിയില്‍ ഉപേക്ഷിച്ചു കൊച്ചിയില്‍ എത്തിയതാണ് ഉണ്ണി. ഉണ്ണി മുകുന്ദന്റെ അടുത്ത സുഹൃത്ത് ജയ്സില് ആണ് ഈ കാലത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. ജെബി ജംഗ്ഷന്റെ വേദിയില്‍ ഏവരെയും സങ്കടത്തിലാക്കി ഉണ്ണി മുകുന്ദന് വിതുമ്ബി.
“പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.”
“ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.”-ഉണ്ണി ജെബി ജംഗ്ഷനില്‍ ഓര്‍ത്തെടുത്തു.