Don't Miss

‘ജിമിക്കി കമ്മല്‍’ ആവേശം ഏറ്റെടുത്ത് ഉലകനായകന്‍

ഇന്ത്യന്‍ സംഗീത ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന മ്യൂസിക് ട്രാക്കായി മലയാളത്തിന്റെ ജിമിക്കി കമ്മല്‍ മാറിക്കഴിഞ്ഞു. രാജ്യത്തിനു പുറത്ത് മലയാളത്തെ കുറിച്ച്‌ കേട്ടറിവു പോലുമില്ലാത്തവര്‍ വരെ ഈ പാട്ടിനൊത്ത് ചുവടുവെച്ചു .ബിബിസിവരെ ഏറ്റെടുത്ത പാട്ടിനൊപ്പം കേട്ടവര്‍ ആരും തന്നെ നൃത്തം വെക്കാതെ ഇരുന്നിട്ടില്ല.ഇപ്പോള്‍ പാട്ടിനൊത്ത് ചുവടുവെച്ച്‌ ഉലകനായകന്‍ കമലഹാസനും രംഗത്തെത്തിയിരിക്കുന്നു. താന്‍ അവതാരകനായ ബിഗ്ബോസ് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയിലാണ് കമല്‍ നൃത്തം വെച്ചത്.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലോകമൊന്നടങ്കം ചുവടുവെച്ച ജിമ്മിക്കി കമ്മലിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

 

Total
0
Shares

About admin