Don't Miss

ലാൽസലാം മോഹൻലാൽ ടെലിവിഷൻ സ്ക്രീനിലേക്ക്

മോഹന്‍ലാല്‍ മിനി സ്‌ക്രീനിലേക്കെത്തുന്നു. അമൃത ടി.വിയില്‍ ആരംഭിക്കാനിരിക്കുന്ന ലാല്‍ സലാം എന്ന പരിപാടിയിലൂടെയാണ് ബിഗ് സ്ത്രീനിലെ സൂപ്പര്‍ സ്റ്റാര്‍ മിനി സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഓണത്തിന് സംപ്രേക്ഷണം ആരംഭിക്കാനിരിക്കുന്ന പരിപാടി മോഹന്‍ലാലിന്റെ 38 വര്‍ഷത്തെ അഭിനയ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. അഭിമുഖത്തിലും താരനിശകള്‍ പോലുളള പരിപാടികളിലുമായി മോഹന്‍ലാല്‍ നേരത്തെ തന്നെ നിരവധി തവണ മിനി സ്‌ക്രീനില്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് എല്ലാ എപ്പിസോഡുകളിലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഒരു പരിപാടി ഉണ്ടാവുന്നത്.

നിലവില്‍ ചാനല്‍ റേറ്റിംഗില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന അമൃത ടി.വി ഒരു തിരിച്ചു വരവാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മലയാളം ടെലിവിഷന്‍ രംഗത്ത് റിയാലിറ്റി ഷോകള്‍ക്ക് തുടക്കം കുറിച്ച അമൃതയില്‍ നിന്നുള്ള പുതിയ പരിപാടിയും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേ സമയം മോഹന്‍ലാല്‍ ഇപ്പോള്‍ ലാല്‍ജോസ് ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ഷൂട്ടിംഗ് തിരക്കിലാണ്. ഈ ചിത്രത്തിന്റെ തിരക്കുകള്‍ക്ക് ശേഷമായിരിക്കും ലാല്‍സലാമിന്റെ ചിത്രീകരണത്തിലേക്ക് മോഹന്‍ലാല്‍ കടക്കുക

Total
0
Shares

About admin