Don't Miss

ഡി4 ഡാന്സിലെ അവതാരകന് സന്തോഷ്പണ്ഡിറ്റിന്റെ മറുപടി


മലയാള സിനിമയിലെ നായക കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനെ മലയാളത്തിലെ പ്രശസ്ത ചാനൽ ഷോയിലെ അവതാരകൻ കളിയാക്കിയും അവഹേളന ചുവയിലും അവതരിപ്പിക്കുകയുണ്ടായി. എന്നാൽ സന്തോഷ് പണ്ഡിറ്റിന്റെ ഫാൻസും ട്രോല്ലന്മാരും ഈ പരിഹാസത്തെ എതിർത്ത് ഫേസ്ബുക്കിൽ പ്രസന്ന മാസ്റ്ററെ ട്രോളി കൊല്ലുകയാണ്.


ഈ പരിഹാസത്തിനു തിരിച്ചടിയായി സന്തോഷ്‌ പണ്ഡിറ്റ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കൂടി മറുപടി കൊടുത്തു. നല്ല അടിപൊളി ഡയലോഗും ഉൾപ്പെടുത്തിയുള്ള ഈ മറുപടി സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. പ്രയാഗ മാർട്ടിൻ വന്ന എപ്പിസോഡിലാണ് ഈ കോപ്രായം കാണിച്ചത്.


വർണ്ണവിവേചനം ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്ന ഇത്തരം ആളുകൾ മറ്റുള്ളവരെ അംഗീകരിക്കാൻ വല്യ ബുദ്ധിമുട്ട് ആയിരിക്കും.കറുപ്പിനെ ഇപ്പോഴും വെറുക്കുന്നവരും പരിഹസിക്കുന്നവരും ഉണ്ട് എന്നാണ് സന്തോഷ്‌ പണ്ഡിറ്റ് ഫേസ്ബുക്ക്പോസ്റ്റിൽ കൂടി പറഞ്ഞത്. ഇത് തികച്ചും 100 ശതമാനം ശരിയാണ്. ഇത്തരം ആളുകൾക്ക് മനസിൽ മാറാത്ത ക്യാൻസർ ആയിട്ടാണ് വർണ്ണവിവേചനം വളരുന്നത്.

ഈ പോസ്റ്റിനെ ട്രോല്ലന്മാരും ഫാൻസും ആഘോഷപൂർവം ഏറ്റെടുത്തിരിക്കുകയാണ്.

Total
0
Shares

About admin