Don't Miss

ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി

ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. ലോക റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആറ് മണിക്കൂര്‍ നീണ്ട തത്സമയ ചോദ്യോത്തര പരിപാടിയില്‍ 675 ചോദ്യങ്ങളാണ് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. ചോദ്യോത്തര പരിപാടിക്ക് ശേഷം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. 2013ല്‍ 175 ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിച്ച് ഗ്രഹാം നോര്‍ട്ടണ്‍ സ്വന്തമാക്കിയ ഗിന്നസ് റെക്കോര്‍ഡ് സ്വന്തം ജന്മസ്ഥലമായ കൊട്ടാരക്കരയിലെ എംജിഎം ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയിലാണ്‌ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മറികടന്നത്‌.

 

 

 

 

കടപ്പാട് 24 ന്യൂസ്

Total
0
Shares

About admin