നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ തങ്ങളുടെ സബ്സ്ക്രിപ്ഷന് നിരക്ക് കുറക്കുന്നു. നിലവില്‍ 199 രൂപക്ക് ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ ഇനി മുതല്‍ 149 രൂപ മുതല്‍ ലഭിച്ചുതുടങ്ങും. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സ്ട്രീമിങ് പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സാണ്. അതുകൊണ്ടുതന്നെ പുതിയ ഉപയോക്താക്കളെ ലഭിക്കാനായുള്ള നീക്കത്തിന്റെ ഫലമായാണ് നിരക്കുകളിലെ ഈ മാറ്റം.
199 രൂപയുടെ പ്ലാന്‍ 149 രൂപയാകുമ്പോള്‍ 499 രൂപയുടെ പ്ലാന്‍ ഇനി മുതല്‍ 199 രൂപക്ക് പ്രേക്ഷകര്‍ക്ക് ലഭിക്കും. 649 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 499 രൂപയായും 799 രൂപയുടെ പ്രീമിയം പ്ലാന്‍ 649 രൂപക്കും പ്രേക്ഷകര്‍ക്ക് ലഭ്യമാകും. ഇന്ത്യയില്‍ സ്ട്രീം ചെയ്യുന്ന മറ്റ് പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ഹോട്ട്സ്റ്റാര്‍ തുടങ്ങിയവരുമായി മത്സരിക്കാന്‍ ഒരുങ്ങിത്തന്നെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ തങ്ങളുടെ നിരക്കുകകള്‍ കുറച്ചത്.
It’s happening! Everybody stay calm! 😱
In case you missed it, you can now watch Netflix on any device at #HappyNewPrices. pic.twitter.com/My772r9ZIJ
— Netflix India (@NetflixIndia) December 14, 2021