Don't Miss

സഞ്ജയ് ദത്തിന്റെ ഭൂമി , ട്രെയിലര്‍ കാണാം

ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് സിനിമയിൽ സജീവമാവുന്നു. സഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഭൂമി’ സെപ്റ്റംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തുന്നു.കുടുംബ ബന്ധത്തിനപ്പുറത്ത് ആക്ഷനും ഭൂമി പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് ചിത്രത്തിന്റെ ടീസര്‍ വ്യക്തമാക്കുന്നു.

സിനിമയുടെ ആദ്യ പ്രൊമോഷനില്‍ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്ന് സഞ്ജയ് വ്യക്തമാക്കിയിരുന്നു.ഒമഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി റാ ഹൈദ്രി പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ മകളുടെ വേഷമാണ് അതിഥിക്ക്.

 

ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ട തയാറെടുപ്പുകളിലാണു സഞ്ജയ്. കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷം തിരിച്ചു വരാൻ കഴിയുന്നതിൽ താൻ ഏറെ സന്തോഷവാനാണെന്നു സഞ്ജയ് അറിയിച്ചു. സംവിധായകനെന്ന നിലയിൽ വളരെയധികം വെല്ലുവിളികളാണു തനിക്ക് മുമ്പിലുള്ളതെന്നും ഒമുങ് കുമാർ പറഞ്ഞു. സഞ്ജയ് ദത്തിനെ സ്ക്രീനിലെത്തിക്കുന്ന ജോലിയിൽ വ്യാപൃതരാണ് ഭൂമിയുടെ അണിയറക്കാർ.

Total
0
Shares

About admin