ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രം ഈടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിമിഷ സജയന് നായികയായെത്തുന്ന ചിത്രമാണ് ഈട.
നവാഗത സംവിധായകന് ബി അജിത് കുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മി, അലന്‍സിയര്‍ , മണികണ്ഠന് ആചാരി, തുടങ്ങിയ പ്രഗത്ഭരായ അഭിനേതാക്കളും അണിനിരക്കുന്നു. ജോണ്‍ പി വര്‍ക്കിയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.