Don't Miss

യന്തിരന്‍ 2.0യുടെ അമ്പരപ്പിക്കുന്ന വിഎഫ്എക്‌സ് മേക്കിങ് വീഡിയോ

ശങ്കര്‍-രജനി  കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു യന്തിരന്‍ എന്ന ചിത്രം. അതുകൊണ്ട് തന്നെയാണ് യന്തിരന്റെ രണ്ടാം ഭാഗമായ 2.0യ്ക്കായി ആരാധകര്‍ ഇത്രയേറെ കാത്തിരിക്കുന്നത്. 2010ല്‍ തിയേറ്ററുകളില്‍ എത്തിയ യന്തിരന്‍ അന്നുവരെ ദക്ഷിണേന്ത്യയില്‍ ഉപയോഗിക്കാത്ത സാങ്കേതികതകളുപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്. എന്നാല്‍ അതിലും വലിയ ദൃശ്യവിസ്മയങ്ങളാണ് 2.0യില്‍ തീര്‍ത്തിരിക്കുന്നത്. അതിന് ഉറപ്പ് നല്‍കുന്നതാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് മേക്കിങ് വീഡിയോ.

ചിത്രത്തില്‍ വിഎഫ്എക്‌സിനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതികതകള്‍ വിവരിച്ചുകൊണ്ട് സംവിധായകന്‍ ശങ്കര്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍മാരായ ശ്രീനിവാസ് മോഹന്‍, വാള്‍ട് ജോണ്‍സ്, വിഎഫ്എക്‌സ് ടീമിന്റെ തലവന്‍ റിഫ് ഡാര്‍ എന്നിവര്‍ മേക്കിങ് വീഡിയോയിലുണ്ട്. 5.43 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 2.0യുടെ സാങ്കേതിക മികവ് എന്തെന്ന് വ്യക്തമാണ്.

Total
0
Shares

About admin