Don't Miss

സ്ത്രീകള്‍ക്ക് എങ്ങനെ ബുദ്ധിജീവിയാകം വഴികളുമായി ലക്ഷ്മി മേനോന്‍: വീഡിയോ കാണാം

താടിയും മുടിയും നീട്ടി വളര്‍ത്തി ജുബ്ബയിട്ട് തോള്‍ സഞ്ചിയും തൂക്കി നടന്നാല്‍ ഒരു പുരുഷന് ബുദ്ധിജീവിയാകാം എന്നാണ് അവതാരകയും ആര്‍ജെയുമായ ലക്ഷ്മി മേനോന്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി വ്യത്യസ്തമാണ് കാര്യങ്ങള്‍. അതത്ര എളുപ്പമല്ലെന്ന് ലക്ഷ്മി പറയുന്നു.

ഒരിക്കല്‍ ബുദ്ധിജീവിയായി മാറിയാല്‍ പിന്നീടൊരു തിരിച്ചുവരവ് അസാധ്യമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. അതോടൊപ്പം സ്ത്രീകള്‍ക്ക് ബുദ്ധിജീവിയാകാനുള്ള ടെക്നിക്കുകളും പറഞ്ഞുകൊടുക്കുന്നു. തലമുടി അലസമായി കെട്ടി, മൂക്കിനേക്കാല്‍ വലിയ കമ്മലിട്ട്, മുഖത്തേക്കാള്‍ വലിയ കണ്ണാടി വെച്ച് അങ്ങനെ നീണ്ടു കിടക്കുന്നു കടമ്പകള്‍ അനവധി. സ്വയം ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന സ്ത്രീകള്‍ ആരെങ്കിലും കണ്ടാല്‍ അവരുടെ ചങ്ക് പറിയുന്ന ഡയലോഗുകളാണ് ലക്ഷ്മി വീഡിയോയില്‍ പറയുന്നത്.

Total
0
Shares

About admin