മലയാളത്തില്‍ പുറത്തിറങ്ങിയ പുതിയൊരു ഷോര്‍ട്ട് ഫിലിം ആണ് “ക്രവ്യം”. ആന്റോ ബോബന് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്.
കിഴങ്ങണം ബ്രദേഴ്സ് മണിക്കടവ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഇന്ന് വെെകിട്ട് ആറു മണിയോടെ നടി ശ്രുതി ബാലയുടെ ഫേസ്ബുക്ക് പേജ് വഴി ആണ് പുറത്തിറങ്ങിയത്. യൂട്യൂബില്‍ മില്ലേനിയം വീഡിയോസാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.
ബേബി എന്ന ഇറച്ചികച്ചവടക്കാരന്റെ നൊമ്പരം നിറഞ്ഞ ജീവിതമാണ് ഈ ഹ്രസ്വചിത്രം വരച്ചുകാട്ടുന്നത്, ആരോടും പങ്കുവെക്കാനാവാത്ത തന്റെ വിഷമങ്ങള്‍ ഉളളിലൊതുക്കി അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ചെന്നെത്തുന്നത് വ്യത്യസ്തമായ വഴിത്തിരിവിലേക്കാണ്, മക്കളുടെ നാശം കണ്ട് മനസ്സ് വിങ്ങുന്ന പിതാവിനെ ആണ് ചിത്രം വരച്ചുകാട്ടുന്നത്.
ആകര്‍ഷകമായ ക്ലെെമാക്സോടെ മനോഹരമായ രീതിയില്‍ ചിത്രം പതിമൂന്നുമിനിട്ടില് മനസ്സില്‍ പതിയുന്നു. തൊടുപുഴ ആണ് പ്രധാന ലൊക്കേഷന്‍.