Don't Miss

തൊണ്ടിമുതലിലെ ശ്രീജയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും വന്‍ ഹിറ്റായിരിക്കുകയാണ്. ചിത്രത്തിലെ നായികയായി മികച്ച പ്രകടനമാണ് നവാഗതയായ നിമിഷ സജയന്‍ കാഴ്ചവച്ചിരിക്കുന്നത്. മോഡലും മോഡേണുമായ നിമിഷയുടെ ശ്രീജയായുള്ള മാറ്റം അമ്പരിപ്പിക്കുന്നതായിരുന്നു. ഇത്തവണ വനിതാ മാഗസിന്റെ കവര്‍ ഗേള്‍ നിമിഷയാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ തനിക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു കഥാപാത്രത്തെയും സാഹചര്യത്തെയുമാണ് അഭിനയിച്ച്‌ ഫലിപ്പിച്ചത്. തൊണ്ടിമുതലിലെ, ശ്രീജ എന്ന കഥാപാത്രത്തെ എനിക്കറിയില്ല. ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഞാന്‍ കണ്ടതും പരിചയിച്ചതും ഫാഷന്‍ഭ്രമമുള്ള പെണ്‍കുട്ടിളെയാണ്.

കുട്ടിക്കാലംമുതല്‍ എനിക്കൊരു ടോം ബോയ് ലുക്കായിരുന്നു. ആ എന്നെയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍ ശ്രീജ എന്ന നാടന്‍പെണ്‍കുട്ടിയാക്കി മാറ്റിയത്. കേരളത്തിലെത്തി മുടി അല്പം നീട്ടിയപ്പോള്‍ എനിക്ക് നല്ലൊരു മലയാളിപ്പെണ്ണിന്റെ ചന്തം വന്നു. അതാണെന്നെ ഈ ചിത്രത്തിലേക്ക് നയിച്ചത്. കേരളത്തിലെത്തി മുടി അല്പം നീട്ടിയപ്പോള്‍ എനിക്ക് നല്ലൊരു മലയാളിപ്പെണ്ണിന്റെ ചന്തം വന്നു. അതാണെന്നെ ഈ ചിത്രത്തിലേക്ക് നയിച്ചത്.

 

Total
0
Shares

About admin