Don't Miss

വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ഞാന്‍ മേരിക്കുട്ടി’യുടെ പുതിയ ടീസര്‍

രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യും വിജയരമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് പുതിയ ടീസറും പുറത്തുവിട്ടിരിക്കുകയാണ് .

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡറായി എത്തുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’. പുണ്യാളൻ അഗർബത്തീസ്, സു.. സു… സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കർ, ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഞാന്‍ മേരിക്കുട്ടി’ . ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമാണം. ഇവരുടെ തന്നെ വിതരണ കമ്പനിയായ പുണ്യാളൻ സിനിമാസാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 

Total
0
Shares

About admin