Don't Miss

‘പൊലീസ് ജൂനിയര്‍’ ടീസര്‍ പുറത്തിറങ്ങി

പോലീസ് ജൂനിയറിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കുങ്കുമപ്പൂവ് സീരിയല്‍ ഫെയിം ഷാനവാസ് (ഷാനു), പുതുമുഖം റോഷ്‌നി മധു എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നരേനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സുരേഷ് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊലീസ് ജൂനിയര്‍’. ഇഷ്ണ മൂവീസിന്റെ ബാനറില്‍ പതിനാഭന്‍ ചോംകുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുനില്‍ സുഖദ, കനകലത തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ശശി രാമകൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Total
0
Shares

About admin